Chapter Title : കോൾ സെന്റർ 2 [കമൽ]
പണിയെടുത്തു ക്ഷീണിച്ചതല്ലേ?...അമ്മിച്ചിരുന്നേ... നമുക്കൊരുമിച്ചു കഴിക്കാം." "നീ പോടാ ചെക്കാ... പണീം കഴിഞ്ഞ് കോഴിയേം കൂട്ടീക്കേറ്റി കുളീം കഴിച്ചേച്ചാ ഞാൻ നിക്കുന്നെ. കണ്ട നേരത്തു വീട്ടി കയറി വന്നേച്ചും... എന്നെക്കൊണ്ട് പറയിക്കണ്ട. അവൻ ചിണുങ്ങാൻ വന്നേക്കുവാ..." "പൊന്നമ്മിച്ചീ, ഞാങ്കോടെ വരാം പള്ളീല്. പുകിലൊണ്ടാക്കാതെ അവിടിരുന്നേ... ഞാൻ വെളമ്പാം. ഹാ ഇരീ..." ജോജോ അമ്മിച്ചിയെ തീൻമേശക്ക് മുന്നിലെ നാല് മരക്കസേരകളിൽ ഒന്നിൽ പിടിച്ചിരുത്തി. കൊച്ചു കൊച്ചു പിണക്കങ്ങളും സന്തോഷങ്ങളുമായി ജോജോയുടെ ആ ദിവസം കടന്നു പോയി. വർഷോപ്പിലെ പണിക്കാരിലൊരാളായ അശോകൻ ചേട്ടനുമൊത്ത് ജോജോ കളിയും പറഞ്ഞ് ഇരുമ്പുരുക്കിക്കൊണ്ടിരിന്ന സമയത്താണ് വർഷോപ്പിന് പുറത്തൊരു ടെമ്പോ വന്ന് നിന്നത്. "ലോഡ് വന്നെടാ... ജോജോ..., വാ വാ... രാകേഷേ... ആ പട്ട മുഴുവൻ ഡ്രില്ല് ചെയ്ത് വെയ്. ഞങ്ങളത് ഇറക്കിയേച്ചും വരാം." അശോകൻ ചേട്ടൻ അകത്തു നോക്കി കല്പനയും കൊടുത്ത് ജോജോയെ ഒപ്പം കൂട്ടി പുറത്തിറങ്ങി ലോഡ് പിടിച്ചിറക്കാൻ തുടങ്ങി. "ഇന്നലെ എത്ര മണിക്ക് പോയാരുന്നെടാ ജോജോയെ? ഇന്നലെ... പകല് പ്ലാക്കാട്ടെ വർക്കിച്ചായന്റെ മരുമോൻ പുതിയ വീട് വെച്ചതിന്റെ പെര വാസ്ലിയായിരുന്നു. വൈകീട്ട് പിന്നെ അവിടെയിരുന്ന് അടിച്ചേച്ചും രാത്രി പത്തു പന്ത്രണ്ടായി വീട്ടീക്കേറി ചെന്നപ്പോ." "ആണോ??? ഞാനിന്നാലെ ഏഴേഴരയായി വീട്ടിച്ചെന്നപ്പോ. മിനിയാന്ന് വന്ന കമ്പിയെല്ലാം കട്ട് ചെയ്ത് ബെന്റടിച്ചു വെച്ചത് പിന്നാരാ? ഒരു കൈ സഹായത്തിനാരേം കിട്ടീല്ല. ഞാനോറ്റക്കാർന്നു." "ആണോ? രാകേഷിനോട് ഉച്ച കഴിയുമ്പം ഇങ്ങു വരാൻ പറഞ്ഞാർന്നതാണല്ലോ. ആ മൈരൻ ഇന്നലെ കള്ളും കുടിച്ചു വീട്ടിക്കിടന്ന് അലമ്പായിരിന്നു. ഛേ... ഇതറിഞ്ഞാരുന്നെ ഞാൻ തന്നെ ഇങ്ങു വന്നേനേം." "ഓ... അത് സാരമില്ല ചേട്ടാ. വ്യാഴാഴ്ച
💬 Comments
View all comments