0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 317

നിന്നു. സെക്യൂരിറ്റിക്ക് പേരും നമ്പറും എഴുതിക്കൊടുത്ത് ജോജോ ജിന്റോയുടെ കൂടെ സമുച്ചയത്തിനുള്ളിലേക്ക് കടന്നു. "ഇതെന്നാടാ വല്ല്യ ഓഫീസാണെന്നൊക്കെ പറഞ്ഞിട്ട്, കെട്ടിടം തേച്ചിട്ട് കൂടിയില്ലല്ലോ?" ചുറ്റും നോക്കി കണ്ണു മിഴിച്ചു കൊണ്ട് ജോജോ ചോദിച്ചു. "ഇത് തേക്കാത്തതൊന്നുമല്ല. സ്റ്റൈലാ. ഇതിന്റെ ഡിസൈൻ ഇങ്ങനെയാ." "ഉവ്വ. നല്ല സ്റ്റൈല്." "മൈര്, ഒടുക്കത്തെ ബ്ലോക്ക്. ക്ലച് പിടിച്ചെന്റെ കൈ കഴച്ചു. നിനക്ക് വണ്ടിയോടിച്ചിട്ട് മടുപ്പൊന്നും തോന്നിയില്ലേ?" "വണ്ടിയോടിക്കുന്നതൊക്കെ ഒരു പണിയാണോ ജിന്റോയെ? ഇതാ നീയും ഞാനും തമ്മിലുള്ള വ്യത്യാസം. ഈ ഏ. സി ടെ ചുവട്ടിൽ ഇരുന്നു കുത്തിയുള്ള പണിയല്ലേ? പൊരിവെയിലത്ത് കമ്പിയടിച്ചു പണിയെടുക്കുന്നവന്റെ ബുദ്ധിമുട്ട് നിനക്കറിയുമോ? ദാ എന്റെ കൈയൊക്കെ കണ്ടില്ലേ?" ജോജോ തന്റെ കയ്യിലെ തഴമ്പു തടവിക്കാട്ടി. "ഹാ... ഇനി എ .സി ടെ ചോട്ടിലിരുന്ന് കമ്പിയടിക്കാം." ജിന്റോ അവന്റെ തഴമ്പിൽ അമർത്തി നോക്കിക്കൊണ്ട് പറഞ്ഞു. "അതെന്താടാ നീയങ്ങനെ പറഞ്ഞേ?" "അതൊക്കെ നിനക്ക് വഴിയേ മനസ്സിലാവും ചക്കരേ..." അവൻ പറഞ്ഞത് അപ്പടി മനസ്സിലായില്ലെങ്കിലും ജോജോ ജിന്റോയുടെ പിന്നാലെ കെട്ടിടത്തിലേക്ക് കയറി. ഗ്ലാസ്സ് ഡോർ തുറന്ന് അകത്തു കയറിയപ്പോൾ മുഖത്തേക്ക് വീശിയ തണുത്ത കാറ്റേറ്റ് ജോജോയുടെ പേശികൾ അയഞ്ഞു. എന്നാ ഒരു മണം... ആഹാ... ഇതെവിടുന്നാ ഈ മണം? നാരകത്തിൽ പനിനീര് തളിച്ചത് പോലെ? പുതിയ അന്തരീക്ഷത്തിലെ തണുപ്പും സുഗന്ധവും ആസ്വദിച്ച് ഒന്ന് കണ്ണടച്ചു തുറന്നപ്പോൾ കണ്ടു, ഇടതു വശത്തെ റിസപ്ഷനിൽ ഇരിക്കുന്ന പെണ്ണ് അവനെ തന്നെ നോക്കി ചിരിക്കുന്നത്. താനൊരു വട്ടനാണെന്നു കരുതിക്കാണുമോ? തന്നെ കളിയാക്കി ചിരിക്കുവാണോ? തിരിച്ചു ചിരിക്കണോ? ചിരിച്ചില്ലെങ്കിൽ മോശം കരുതുമോ? ഇങ്ങനെ നൂറ് കൂട്ടം

💬 Comments

View all comments