0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 316

പറിച്ചെടുത്തു. "മക്കള് നന്നായിക്കാണാൻ ആഗ്രഹമില്ലാത്ത അപ്പനമ്മമാരുണ്ടോടാ? നീ ദേഷ്യപ്പെടാതെ പോയേച്ചും വാ. നിന്നെക്കുറിച്ചൊള്ള ആധി കൊണ്ട് ചോദിച്ചു പോയന്നെയൊള്ളു." അപ്പോഴേക്കും ജിന്റോയുടെ വണ്ടി മുറ്റത്തേക്ക് കയറി മണലിൽ തീട്ടി നിന്നു. "കഴിഞ്ഞില്ലേ മുത്തേ... ?" ജിന്റോ വണ്ടിയിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറി നിന്നു. "ചായ കുടിച്ചോടാ ജിന്റോ?" ബേബിച്ചേച്ചി കുശലം ചോദിച്ചു. "ആ അതൊക്കെ കഴിഞ്ഞു അമ്മിച്ചീ. ഇവനും കൂടി വന്നാൽ അങ്ങു പോകാമായിരുന്നു. ടാ ടാ... മതി ഒരുങ്ങീത്. ടൈയൊന്നും കെട്ടണ്ട." "ഹെന്റെ പൊന്ന് ജിന്റോയെ, ഈ സാമാനം കണ്ടു പിടിച്ച പുണ്ണ്യാളച്ചനെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ?" "അത് വിട്ടേര്. നീ വന്നേ... ആ പേപ്പറും ഫയലും മറക്കാണ്ടെടുത്തോ." "അതൊക്കെ ഇതിലൊണ്ട്." ജോജോ തന്റെ ബാഗ് ഉയർത്തിക്കാട്ടി തോളത്തേക്കിട്ട് പോകാനൊരുങ്ങി. "അപ്പനോട് പറഞ്ഞേച്ചും പോടാ ജോജോയെ... ഒരു നല്ല കാര്യത്തിനിറങ്ങുവല്ലേ?" അമ്മിച്ചി പറഞ്ഞത് കേട്ട് ജോജോ പെട്ടെന്ന് നിന്നു. അവൻ മറുത്തൊന്നും പറയാതെ തിരികെ ചെന്ന് മുൻവാതിലിന് മുകളിൽ വലതു വശത്തെ ചുവരിൽ തൂക്കിയിരുന്ന അപ്പന്റെ മാലയിട്ട ഫോട്ടോയുടെ മുന്നിൽ ചെന്ന് നിന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ചിരി തൂകി നിൽക്കുന്ന അപ്പന്റെ മുഖം നോക്കി മൗനാനുവാദം വാങ്ങി അമ്മിച്ചിയെ നോക്കി ചിരിച്ചു കൊണ്ടവൻ പടിയിറങ്ങി.

സിറ്റിയിലെ ട്രാഫിക്കിലൂടെ വണ്ടിയോടിച്ചു പോകുമ്പോൾ ജോജോയ്ക്ക് എന്തോ വല്ല്യ അസ്വസ്ഥ തന്നെ ബാധിച്ചത് പോലെ തോന്നി. ഗതാഗത കുരുക്കിനിടയിലൂടെ വേഗത്തിൽ നീങ്ങാൻ ശ്രമിച്ചു കൊണ്ടവൻ ഇടക്കിടെ മുന്നിൽ നീങ്ങുന്ന ജിന്റോയെ എത്തി നോക്കിക്കൊണ്ടിരിന്നു. ഒടുവിൽ വളവും തിരിവും താണ്ടി അവരുടെ യാത്ര ഒരു കെട്ടിടത്തിന് മുന്നിൽ ചെന്നു

💬 Comments

View all comments