0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 315

തുറന്നിട്ട് ചെയ്താലെന്താ ചെക്കാ? എന്നാ ഒരുക്കവാ? ഒരു മാതിരി മണവാളന് ചമയുന്ന പോലെ. മണി ഏഴര കഴിഞ്ഞു. സ്കൂളീ പോവാൻ വൈകി." "ഒരു പത്തു മിനിറ്റ് വൈകിയെന്നും പറഞ്ഞ് സ്കൂളീന്ന് അമ്മിച്ചിയെ പുറത്താക്കത്തൊന്നുവില്ല. പരീക്ഷയടുത്ത പെണ്ണിനില്ലല്ലോ അമ്മിച്ചീ ഇത്രേം ആത്മാർത്ഥത?" "ദേ ചെക്കാ, എന്റെ കയ്യീന്ന് വാങ്ങിക്കും നീ. കുറച്ചു നാളായി ഞാൻ ശ്രദ്ധിക്കുന്നു. ഒള്ള പണീം കളഞ്ഞ് കോമാളി വേഷോം കെട്ടി, നീയിതെന്തിനുള്ള പുറപ്പാടാ?" "അമ്മിച്ചിയൊന്നു മിണ്ടതിരുന്നേ, ഈ കുന്തം കെട്ടാൻ പറ്റണില്ല. എന്റെ കോണ്സണ്ട്രേഷൻ പോണു." "അമ്മിച്ചീ എന്റെ കറുത്ത ബുഷ് കണ്ടോ? ഞാനാ രൂപത്തിന്റെ താഴെ വച്ചിരുന്നതാ." ജാൻസി മുടി പിന്നിക്കൊണ്ട് അരങ്ങത്തേക്ക് വന്നു. "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടി രൂപത്തിന്റെ സ്റ്റാൻഡിൽ കണ്ട അലപ്പറയൊന്നും വെക്കരുതെന്ന്? അപ്പുറത്തെങ്ങാൻ കാണും. പോയി നോക്ക് പെണ്ണേ.." "മനോരമേടെ എടെ കാണും." ജോജോ ജാൻസിയേ നോക്കി കണ്ണിറുക്കി. "അമ്മിച്ചീ...." ജാൻസി നിന്ന് ചിണുങ്ങി. "പോയി ഒരുങ്ങി നേരത്തിന് സ്കൂളീ പോടി കൊച്ചേ. എടാ ജോജോ... നീയിതെന്തു ഭാവിച്ചാ? രാവിലേ തന്നെ കെട്ടിയൊരുങ്ങി ഇതെങ്ങോട്ടാ പോകുന്നേന്നെങ്കിലും പറഞ്ഞേച്ചു പോ." "ഞാൻ പറഞ്ഞില്ലാരുന്നോ? ഇന്റർവ്യൂന്." കഴുത്തിൽ ടൈ മുറുക്കാൻ വിഫലമായി ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു. "ഇന്റർവ്യൂന് പോണോ? ഔസേപ്പിതാവാണേ അതിനെപ്പറ്റി ഒരക്ഷരം നീ മിണ്ടീട്ടില്ല. എന്തോ പണിയാടാ ജോജോ?" "അതൊക്കെ ഞാൻ വന്നിട്ട് പറയാം അമ്മിച്ചീ. ജിന്റോയിപ്പോ ഇങ്ങു വരും." ജോജോ ധൃതി പിടിച്ചു. "ഓ... മാത്തന്റെ മോന്റെ കോടയാ അല്ലെ? അവരൊക്കെ പണമുള്ളൊരാ മോനേ... അബദ്ധത്തിലൊന്നും ചെന്ന് ചാടല്ലേ..." "ഞാനപ്പോ പോവണ്ടേ അമ്മിച്ചീ?" ജോജോ ദേഷ്യത്തിൽ ടൈ വലിച്ചു

💬 Comments

View all comments