Chapter Title : കോൾ സെന്റർ 3 [കമൽ]
വാടാ...' ജോജോ ഉള്ളാലെ കരഞ്ഞു. അധികം വൈകാതെ ജിന്റോയുടെ നേതൃത്ത്വത്തിൽ രണ്ടു മൂന്ന് പെണ്ണുങ്ങളും ഒരു വയസ്സായ മനുഷ്യനും ഹാളിന്റെ അറ്റത്തു നിന്നും ഓടി വന്നു. ജിന്റോയുടെ കൂടെ വന്നവർ വന്ന പാടെ അവളെയും പൊക്കിയെടുത്ത് അടുത്തുള്ള മുറിയിലേക്ക് കൊണ്ടു പോയി. ജോജോ അവർക്കേറ്റവും പിന്നിലായി നടന്നു. അതിലും പിന്നിൽ നടന്ന ജിന്റോ അവന്റെ കോളറിൽ പിടിച്ചു പുറകോട്ട് വലിച്ചു. "നീയതെങ്ങോട്ട് പോവ്വാ?" "അല്ല, ആ പെണ്ണ്??? അവക്കെന്തു പറ്റിയെന്ന് നോക്കണ്ടേ?" "അതൊക്കെ അവര് നോക്കിക്കോളും. നീയിങ് വന്നേ..." ജിന്റോ ജോജോയെ വിളിച്ചു മാറ്റി നിർത്തി. "എടാ... ആ പെണ്ണ് വീണതെങ്ങിനെയാണെന്ന് നമുക്കറിഞ്ഞൂടാ. നമ്മള് മുകളിൽ കയറി വന്നപ്പോ അവൾ വീണു കിടക്കുന്നതാണ് കണ്ടത്." "അത് വേണോ ജിന്റോ? ആ കൊച്ചിന് വല്ലതും പറ്റിയാൽ?" "ഒന്നും പറ്റത്തില്ല. ഈ ലോകത്ത് കൂട്ടി മുട്ടി മരിച്ച ആരെയും എനിക്കറിയില്ല." "എന്നാലും ജിന്റോ..." "ഒരെന്നാലുമില്ല. നീ വാ. ആദ്യം വന്ന കാര്യം ചെയ്ത് തീർക്ക്. തിരിച്ചു വന്നിട്ട് നമുക്ക് ബാക്കി നോക്കാം. നിനക്കാ കൊച്ചിനെ കാണണോ? ഞാൻ കാട്ടിത്തരാം. ഇപ്പൊ നീ മുങ്ങ്." "ഏ???" "അല്ല, വാ ഇന്റർവ്യൂന് പോവാം. ഞാനല്ലേ പറയണെ, ബാ..." ജോജോ അകത്തേക്ക് എത്തി നോക്കിയപ്പോൾ ഒരു മേശപ്പുറത്ത് എഴുന്നേറ്റിരുന്ന് ആരോ കൊടുത്ത കുപ്പി വെള്ളം വാങ്ങിക്കുടിക്കുന്ന ആ പെണ്കുട്ടിയെ കണ്ടു. അവൾക്ക് കുഴപ്പമൊന്നും പറ്റിയില്ല എന്ന അറിവ് അവന്റെ മനസ്സിനെ തെല്ലൊന്നു തണുപ്പിച്ചു. അവൻ മനസ്സില്ലാ മനസോടെ ജിന്റോയുടെ കൂടെപ്പോയി. "ഞാൻ പറഞ്ഞതല്ലേ മൈരേ ടൈ കെട്ടാന്ന്. നോക്ക്... എല്ലാ ഊളകളും ടൈ കെട്ടിയാ
💬 Comments
View all comments