0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 322

വന്നേക്കുന്നെ." ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പുറത്തു കാത്തിരിക്കുമ്പോൾ ജോജോ ജിന്റോയുടെ കാതിൽ പറഞ്ഞു. അവർക്ക് മുന്നേ വന്ന കുറച്ചു പേരും അവർക്ക് ശേഷം വന്നവരും ഇന്റർവ്യൂ റൂമിന് വെളിയിൽ നിരത്തിയിട്ടിരുന്ന കസേരകളിൽ ഇരിപ്പുറപ്പിച്ചിരുന്നു. "ജിന്റോ... എനിക്ക് കുറേശെ പേടി തോന്നുന്നുണ്ട്." ഇന്റർവ്യൂ കഴിഞ്ഞിറങ്ങി വന്നൊരാൾ നിർവികാരനായി ഇറങ്ങിപ്പോകുന്നത് കണ്ട് ജോജോ ജിന്റോയുടെ കയ്യിൽ പിടിച്ചു. "നീ പേടിക്കണ്ട. എന്തിനും ഞാനില്ലേ കൂടെ? പേടിക്കാതിരി." പെട്ടെന്ന് വാതിൽ തുറന്ന് പത്തു മുപ്പത് തോന്നിക്കുന്ന കോട്ടിട്ടൊരു ചേച്ചി പുറത്തു വന്നു. "ജോജോ പീറ്റർ.... ജോജോ വന്നിട്ടുണ്ടോ?" അവർ വിളിച്ചു ചോദിച്ചു. "ആ, ആ... വന്നിട്ടുണ്ട്. എണീക്കേടാ ജോജോ..." ജിന്റോ മിഴിച്ചിരുന്ന ജോജോയെ പിടിച്ചെണീപ്പിച്ചു. "എടാ, നമ്മള് വന്നിട്ട് കുറച്ചല്ലേ ആയുള്ളൂ? വേറെ ആരെയെങ്കിലും വിളിക്കാൻ പറ." "ചളമാക്കാതെ ചെല്ല് പറിയാ..." ജിന്റോ അവനെ തള്ളി വിട്ടു. "ഹി ഹി... മാഡം ഇതാണ്, ഇതാണ് ജോജോ... കൃഷ്ണൻ സാറിനോട് ഞാൻ പറഞ്ഞായിരുന്നു." ജിന്റോ കൈ കെട്ടി ഇളിച്ചു കാട്ടി. "ജിന്റോ എന്തിനാണ് ഇന്റർവ്യൂവിന് വന്നവരുടെ കൂടെ വന്നിരിക്കുന്നത് എന്ന് ചോദിച്ചു സാറ്. ഓഫിസിൽ പണിയൊന്നും ഇല്ലെങ്കിൽ പഞ്ച് ഔട്ട് ചെയ്യാനൊന്നും നിൽക്കണ്ട, ഇപ്പോത്തന്നെ വീട്ടിൽ പൊയ്ക്കോളാൻ." പറഞ്ഞു കൊണ്ട് കോട്ടിട്ട പെണ്ണുമ്പിള്ള കൈ കെട്ടി നിന്നു. "ഇതെന്റെ പരിചയക്കാരനാണ് മാഡം... അതു കൊണ്ട് കൂടെ വന്നതാ. അല്ല, ഞാനിവിടെയുണ്ടെന്ന് സാറെങ്ങിനെയറിഞ്ഞു?" ജിന്റോ പരമാവധി വിനീതനായി ചോദിച്ചു. "മുകളിലൊരാൾ എല്ലാം കാണുന്നുണ്ട് മിസ്റ്റർ ജിന്റോ." അവർ കയ്യിലിരുന്ന പേന കൊണ്ട് മുകളിലേക്ക് ചൂണ്ടി. അവർ ചൂണ്ടിയ ഇടത്ത് പിടിപ്പിച്ചിട്ടുള്ള അർധ ഗോളത്തിനുള്ളിലെ ക്യാമറാ

💬 Comments

View all comments