Chapter Title : കോൾ സെന്റർ 3 [കമൽ]
ലെൻസ് നോക്കി ചിരിച്ചതിന് ശേഷം ജോജോയെ നോക്കി തലയാട്ടി ജിന്റോ നടന്നകന്നു. 'അപ്നാ അപ്നാ... അല്ലെടാ പൂറേ...' ജോജോ പ്രാകി. "ജോജോ... കം..." അവർ ജോജോയെ ഉള്ളിലേക്ക് ക്ഷണിച്ചു. അവരുടെ മുഖത്തു നോക്കാതെ ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയവുമായി ജോജോ അകത്തേക്ക് കയറി. 'സ്‌മൈൽ... ചിരിച്ചു കൊണ്ട് വേണം നീയകത്തേക്ക് കയറാൻ. ഓർത്തോ, ഫസ്റ്റ് ഇമ്പ്രെഷൻ ഇസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ.' അകത്തെക്കുള്ള ആദ്യത്തെ ചുവട് വെച്ചപ്പോൾ തലേ ദിവസം ജിന്റോ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങൾ അവനോർമ്മയിൽ വന്നു. ഒരു ദീർഘ നിശ്വാസമെടുത്ത് ചിരിച്ച മുഖവുമായി അവൻ അകത്തു കയറി. ഇന്റർവ്യൂ ബെഞ്ചിൽ മൂന്ന് പേരുണ്ടായിരുന്നു. സ്യൂട് ധരിച്ച അല്പം നര കയറിയ കട്ടി മീശ വെച്ചൊരാൾ. അയാൾക്ക് വലതു വശം മുടി പൊക്കിക്കെട്ടി, തുടുത്തു ചെങ്കവിൾ ചാടിയ നാൽപ്പത് തോന്നിക്കുന്ന ഒരാന്റി. ഇടതു വശത്ത് മെലിഞ്ഞു മീശയില്ലാത്ത ഒരു ചെറുപ്പക്കാരൻ. അടുത്തു വന്ന ജോജോയെ കണ്ട്, നടുക്കിരിക്കുന്ന ആൾ ഇരിക്കാൻ ആംഗ്യം കാട്ടി. ജോജോ മടി കൂടാതെ തന്റെ ബാഗിൽ നിന്നും ഫയലെടുത്ത് അയാൾക്ക് നേരെ നീട്ടിയിട്ട് ടേബിലിന് മുന്നിലെ കസേരയിൽ ഇരുന്നു. അയാൾ ജോജോ കൊടുത്ത ഫയൽ തുറന്ന് ഓരോ താളുകൾ മറിച്ചു നോക്കി. ഇടക്കയാൾ ജോജോയെ ഏറുകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. പേടി കൊണ്ട് ജോജോയുടെ ഉള്ളം കൈ വിയർത്തു. കാലുകൾ വിറക്കുന്നില്ല എന്ന് സ്വയം ആശ്വസിപ്പിക്കാൻ അവൻ ഇടക്കിടെ പെരുവിരലിൽ കാലാട്ടിക്കൊണ്ടിരുന്നു. ഒടുക്കം അയാൾ ഫയൽ മടക്കി. "ജോജോ പീറ്റർ." "അതേ സർ." "ഹായ്, ഐ ആം കൃഷ്ണൻ. റീജ്യണൽ മാനേജരാണ്." അയാൾ ജോജോയ്ക്ക് ഹസ്തദാനം
💬 Comments
View all comments