0%

Chapter Title : കോൾ സെന്റർ 3 [കമൽ]

Author : കമൽ Read All Parts 408

വെള്ളം കോരി വെച്ചേടീ..." കലിപ്പ് സ്വരത്തിൽ വിളിച്ചു കൊണ്ട് ബേബിചേച്ചി അകത്തേക്ക് കയറി. ജോജോ കാത്തിരുന്നു. ആറു മണിയാവാൻ. ജിന്റോയുടെ കോൾ ഒന്നും കാണാഞ്ഞ് അവൻ മൊബീലും പെറുക്കി ഷ്ർട്ടുമിട്ടു പുറത്തിറങ്ങി. പഞ്ചായത്ത് കിണറിന്റെ വക്കിൽ നഘവും കിള്ളിയിരിക്കുന്ന സമയം ജിന്റോയുടെ R15 അവനു മുന്നിൽ വന്നു നിന്നു. "എത്ര നേരവായെടാ നോക്കിയിരിക്കാൻ തുടങ്ങീട്ട്?" "ഒരുപാട് നേരമായോ? സോറി മുത്തേ... ജോലിത്തിരക്കായിട്ടല്ലേ? ഓഫീസ് വിട്ട ഉടനെ ഞാനിങ് പോന്നു. നീയാണ് സത്യം." ജിന്റോ വണ്ടിയുടെ മുകളിൽ നിന്നും കവച്ചിറങ്ങി അതിന് മുകളിൽ തന്നെ രണ്ടു കാലും ഒരു സൈഡിലാക്കി കുത്തിയിരുന്നു. "ടാ മൈരേ, എന്റെ അമ്മിച്ചിക്കും പെങ്ങൾക്കും ഞാൻ മാത്രേ ഉള്ളു. നീ സത്യം ചെയ്ത് കളിച്ച് ഞാനെങ്ങാൻ കാഞ്ഞു പോയാൽ അവരോട് നീ സമാധാനം പറയോ?" സോറി മുത്തേ... സത്യം ചെയ്യൽ, ഏത്തമിടൽ, ഇതൊക്കെ ശീലിച്ചു പോയി. അല്ല, നീയിന്ന് പണിക്ക് പോയില്ലേ?" "ഞാൻ... ഞാൻ സംഗീതേട്ടന്റെ അവിടുത്തെ പണി നിർത്തിയെടാ." "ഏ... അതെന്തേ??" ജിന്റോ കൈവിരലുകൾ തമ്മിൽ കോർത്ത് നെറ്റി കൂർപ്പിച്ചവനെ നോക്കി. "അങ്ങനെ ഒരവസ്ഥ വന്നു." ജോജോ അവന്റെ മുഖത്തു നിന്നും നോട്ടം മാറ്റി. "ആ അവസ്‌ഥ എന്താന്നാ ചോദിച്ചേ." ജോജോ ചെറുതായി ഒന്ന് പരുങ്ങി. അവൻ നീട്ടിയൊരു ശ്വാസം അകത്തേക്കെടുത്തു. "സംഗീതേട്ടന്റെ അമ്മയും പെണ്ണുമ്പിള്ളേം കൂടി എന്തോ കാര്യത്തിന് വഴക്കായി. അതൊന്ന് ഒത്തുതീർപ്പാക്കാൻ ഞാൻ ഇടക്ക് കയറി ഇടപെട്ടു. അത് സംഗീതേട്ടന് ഇഷ്ടപ്പെട്ടില്ല. അയാള് പറഞ്ഞു, ഇത് അവരുടെ കുടുംബ പ്രശ്നമാണ്, ഇതിൽ ഇടപെടേണ്ട എന്നൊക്കെ. അങ്ങനെ ഓരോന്ന് പറഞ്ഞു തർക്കമായി.

💬 Comments

View all comments