Chapter Title : കോൾ സെന്റർ 3 [കമൽ]
തർക്കം മൂത്തപ്പോൾ ഒടുക്കം ഒന്നും രണ്ടും പറഞ്ഞ് പുള്ളിയായിട്ട് തെറ്റി. അവസാനം ഞാനിങ് ഇറങ്ങിപ്പോന്നു." ജോജോ വായിൽ തോന്നിയ നുണ തട്ടിവിട്ടു. "ആഹാ... അയാള് നിന്നെ കൈ വച്ചോ?" "ഏയ്... അങ്ങനെ കയ്യാങ്കളി ഒന്നുമുണ്ടായില്ല." "എന്നാലും അങ്ങനല്ലല്ലോ... പണിയിൽ നിന്നും വെറുതെയങ് പറഞ്ഞു വിടുകാ എന്നൊക്കെ പറഞ്ഞാൽ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഹതൊന്ന് ചോദിക്കണമല്ലോ?" "വേണ്ട വേണ്ട. കഴിഞ്ഞത് കഴിഞ്ഞു. ഇനി ചോദിക്കാനും പറയാനും ഒന്നും നിക്കണ്ട." "മം... എന്നിട്ട് അമ്മിച്ചിയെന്തു പറഞ്ഞു?" "അമ്മിച്ചി അറിഞ്ഞിട്ടില്ല." "ഇതുവരെ പറഞ്ഞില്ലേ നീ?" "ഇല്ല. എടാ അമ്മിച്ചി അറിഞ്ഞാൽ പിന്നെ അവിടെച്ചെന്നു ചോദിക്കും." "ചോദിക്കട്ടെ. അതിനെന്താ?" "അത് വേണ്ട. അത് ശെരിയാവൂല." ജോജോയുടെ നിപ്പും പരുങ്ങലും കണ്ട് ജിന്റോക്ക് സംശയമായി. "ജോജോ..." "എന്താടാ??" ജിന്റോയുടെ മുഖത്തു നോക്കാതെ ജോജോ വിളി കേട്ടു. "നിന്നെ ഞാൻ ഇന്നും ഇന്നലേം കണ്ടു തുടങ്ങീതല്ല. അതോണ്ട് സത്യം പറ. എന്താ ഉണ്ടായത്?" "ഞാൻ പറഞ്ഞല്ലോ ജിന്റോ..." "നീ പറഞ്ഞതല്ല. സത്യമറിയണം എനിക്ക്." "ഞാൻ പറഞ്ഞതാണ് സത്യം. അതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല. നിനക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. നിന്നോട് ഒരു സഹായം ചോദിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ...." ജോജോ പോകാനൊരുങ്ങി. ജിന്റോ വണ്ടിയിൽ നിന്നും ചാടിയിറങ്ങി അവനെ വട്ടം പിടിച്ചു. "ഹ, പോവല്ലേ മുത്തേ... എനിക്ക് നിന്നെ വിശ്വാസമാ. പറ, നിനക്കെന്തു സഹായം ചെയ്യണം ഞാൻ?" ജിന്റോ ബൈക്കിലേക്ക് ചാരി കൈ കെട്ടി നിന്നു. "എടാ, എനിക്കൊരു ജോലി വേണം." ജിന്റോ ജോജോയുടെ മുഖത്തു നോക്കി അല്പനേരം ആലോചിച്ചു നിന്നു. "മം... നിനക്കെന്തു
💬 Comments
View all comments