Chapter Title : കോൾ സെന്റർ 3 [കമൽ]
പണിയറിയാം?" "വെൽഡിങ് അറിയാം, പിന്നെ അല്ലറ ചില്ലറ പ്ലംബിംഗ്, പിന്നെ ചെറുതായിട്ട് ഇലക്ട്രിക്കൽ...." "അവടെ നിക്കട്ടെ, അവടെ നിക്കട്ടെ. ഇതൊന്നും എനിക്ക് പരിചയമുള്ള ഏരിയയേ അല്ല. ഇങ്ങനത്തെ പണിയൊക്കെ ഞാനെങ്ങനെ കണ്ടുപിടിക്കാനാ? നിനക്കെന്നാ വല്ല വർഷോപ്പിലോ മറ്റോ ചോദിച്ചൂടായിരുന്നോ?" "ഞാൻ ചോദിക്കഞ്ഞിട്ടല്ല. ഈ ഒരു നാല് കിലോമീറ്റർ ചുറ്റളവിൽ സംഗീതേട്ടന്റെ വർഷോപ്പ് മാത്രമേ ഉള്ളൂ. അങ്ങു മാറി ഭാസിച്ചേട്ടന്റെ വർഷോപ്പിൽ ചെന്നു ചോദിച്ചപ്പോ അവർക്കവിടെ ആള് കൂടിയട്ട്, പണിക്കാരെ തട്ടി നടക്കാൻ വയ്യാന്ന്. വേറെ വല്ല പണിയും നോക്കാം എന്ന് വിചാരിച്ചാൽ സ്ഥിര വരുമാനം കിട്ടുന്ന ഒരുപാട് ജോലിയൊന്നും എനിക്കറിയാൻ മേല. അതോണ്ട്....." "നിനക്കെന്നാ ഡെലിവറി ബോയ് ആയിട്ട് വല്ലോം നോക്കിക്കൂടെ? ഈ ഫുഡ് ഡെലിവറി? നിനക്കാണേൽ വണ്ടിയുണ്ട്. മാസം ഒരു പത്തു പതിനഞ്ചു രൂപ എങ്ങനേം ഒപ്പിക്കാം." "പതിനഞ്ചോ? എടാ, ദിവസവും എണ്ണൂറ് രൂപേം ബാറ്റേം ഒന്നിക്കൊന്നരാടം ക്വാട്ടറും വാങ്ങിക്കൊണ്ടിരുന്നവനാ ഞാൻ. പതിനയ്യായിരം കൊണ്ടൊന്നും ഒന്നും പറ്റുവേല ജിന്റോ..." "എന്റെ പൊന്നേ, എടാ നിനക്കൊരു ഡിഗ്രി പോലുമില്ല. പിന്നെങ്ങാനാ ഞാൻ? ഇതിൽ കൂടുതലൊന്നും എന്റടുത്തൂന്ന് നീ പ്രതീക്ഷിക്കണ്ട. സോറി മുത്തേ." "പാവപ്പെട്ടവനായി ജനിക്കുന്നത് ഒരു കുറ്റമാണ് ഈ നാട്ടിൽ. എങ്കിലും എന്റെ അവസ്ഥ അറിഞ്ഞിട്ടും നീയങ്ങനെ പറയല്ലേ ജിന്റോ. കാശിന് വേണ്ടി കഞ്ചാവ് പൊതി വിൽക്കാൻ വരെ തയ്യാറായിട്ടാ ഞാൻ നിക്കണേ." "എടാ നീ എന്റെ അവസ്‌ഥ ആദ്യം മനസ്സിലാക്ക്. ഇനി അഥവാ നിനക്കൊരു ജോലി സംഘടിപ്പിച്ചു എന്നിരിക്കട്ടെ. നേരെ ചൊവ്വേനെ ഇംഗ്ളീഷിൽ നാലക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത നിനക്ക്... നിനക്ക്... എന്ത് ജോലി കിട്ടാനാ?
💬 Comments
View all comments