Chapter Title : കോൾ സെന്റർ 3 [കമൽ]
വെറുതെ നാണം കെടാം എന്നല്ലാതെ വല്ലതും..." "ആസ്ക് മീ സംതിങ് ഇൻ ഇംഗ്ളീഷ്." ആ ശബ്ദം കേട്ട് ജിന്റോ ചുറ്റിനും നോക്കി. ഇതെവിടുന്നാ? ഒരശരീരി കേട്ട പോലെ? "ഐ സെഡ്.... ആസ്ക് മീ സംതിങ് ഇൻ ഇംഗ്ലീഷ്." ജോജോയുടെ ചുണ്ടുകൾ ചലിക്കുന്നത് കണ്ട് വിശ്വസിക്കാനാവാതെ ജിന്റോ കണ്ണ് തിരുമ്മി. ആ ശബ്ദത്തിനുടമ ജോജോ തന്നെയാണ് എന്നൊരു തോന്നാലുണ്ടായപ്പോൾ അവൻ സ്വയം ചെവിട്ടിൽ ചെറുവിരൽ കുത്തി രണ്ടിളക്കിളക്കി. ശേഷം അവൻ ജോജോയെ നോക്കി പുഞ്ചിരിച്ചു. "വാട്ട് ആർ യൂ ട്രയിങ് ടു പ്രൂവ്?"(നീയെന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്) ജിന്റോ അവനെ നോക്കി പുരികം ഉയർത്തി. "ഐ ആം നോട് ട്രയിങ് ടു പ്രൂവ് എനിത്തിങ്. ഐ ജസ്റ്റ് വാണ്ട് എ ജോബ് സോ ദാറ്റ് ഐ കാൻ ടേക്ക് കെയർ ഓഫ് മൈ ഫാമിലി. ഐ ആം ഡെസ്പറേറ്റ്. വിച് ഇസ് വൈ ഐ ആം ആസ്‌കിങ് ഫോർ യുവർ ഹെല്പ്. സോറി ഇഫ് ഐ ആം ട്രബിളിങ് യു ഇൻ എനി വേ."(ഞാനൊന്നും തെളിയിക്കാൻ ശ്രമിക്കുകയല്ല. എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്കൊരു ജോലി വേണം. ഞാൻ ഗതികെട്ടിരിക്കുന്നു. അതിനാലാണ് ഞാൻ നിന്റെ സഹായം തേടുന്നത്. നിന്നെ ഏതെങ്കിലും വിധത്തിൽ ഞാൻ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ മാപ്പ്.) ജിന്റോ അല്പനേരം ജോജോയെ സൂക്ഷിച്ചു നോക്കി നിന്നു. എണ്ണ പറ്റാത്ത, കാറ്റിൽ ആടിയുലയുന്ന വരണ്ട നീണ്ട മുടിയിഴകളുമായി തന്റെ മുന്നിൽ ഒരു ഭ്രാന്തനെപ്പോലെ നിൽക്കുന്ന ആൾ ജോജോ തന്നെയോ എന്നവന് സംശയമായി. ജോജോ ഉടുത്തിരുന്ന പച്ചക്കള്ളിമുണ്ട് പറിച്ചെടുത്ത് തന്റെ തലയിൽ കെട്ടി ആ കിണറിനു
💬 Comments
View all comments