Chapter Title : കോൾ സെന്റർ 3 [കമൽ]
"വിളിച്ചു കളിക്കാൻ ഞാൻ നിന്റെ കാമുകിയൊന്നുമല്ലല്ലോ? ഞാൻ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. പണിയും കൂലിയുമില്ലാത്ത ഞാൻ വേറെവിടെ പോവാനാ?" "നിന്നെ വിളിച്ചിട്ടെന്തേ ഫോണെടുക്കാഞേ?" "വീട്ടിലാരുന്നെടാ. അമ്മിച്ചിയുണ്ടായിരുന്നു കൂടെ." ജോജോ ബൈക്കിൽ നിന്നിറങ്ങി അവനടുത്തേക്ക് ചെന്നു. "അതിനെന്താ അമ്മിച്ചി ഉണ്ടായിക്കോട്ടെ." "ഹേയ്, അമ്മിച്ചി തൽക്കാലം അറിയണ്ട. ഇപ്പൊ പറയാൻ പറ്റിയ സാഹചര്യമില്ല വീട്ടിൽ." "അതെന്താ വീട്ടിൽ വല്ല വഴക്കുമാണോ?" "ആ... ഏതാണ്ടതുപോലെയാ. നീ പറഞ്ഞ കാര്യമെന്തായി?" ജോജോ അക്ഷമയോടെ കൈ തിരുമ്മി. "ഞാൻ ഒരുപാട് തിരഞ്ഞു. കൊറേ നോക്കി. പക്ഷേ, നിനക്ക് സെറ്റ് ആവണ ടൈപ്പ് ജോലിയൊന്നും കണ്ടില്ല." ജോജോയുടെ മുഖം മ്ലാനമായി. ഉള്ളിൽ കൂട്ടിവച്ചിരുന്ന പ്രതീക്ഷയുടെ ചെറുകണം നഷ്ടമായപ്പോൾ ഉണ്ടായ നിരാശ അവന്റെ മുഖത്തു പ്രതിഫലിച്ചു. "പക്ഷെ..." ജിന്റോ ജോജോയുടെ തോളിൽ കൈ വച്ചു. "നിനക്ക് ചേരുമോ നിനക്ക് പറ്റിയതാണോ എന്നൊന്നും അറിയില്ല. ഒരു പണിയുണ്ട്." ജോജോയുടെ മുഖം വിടർന്നു. അവിടെ നിരാശ മാറി ആകാംഷ സ്ഥാനം പിടിക്കുന്നത് ജിന്റോ കണ്ടു. "ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഇപ്പൊ പുതിയ റിക്രൂട്ടിങ് നടക്കുന്നുണ്ട്. അതുല്യ ഇന്ഷുറൻസിൽ. ഞാനവിടെ കയറിയിട്ട് കുറച്ചേ ആയുള്ളൂ. അതോണ്ട് കമ്പനിയെപ്പറ്റി ഒരുപാട് കൂടുതലായൊന്നും എനിക്കറിയില്ല." "നീ ജോലിയെന്താന്ന് പറ." "മൈക്കിൽ കയറി പാട്ട് പാടല്ലേ. ഞാനൊന്ന് പറഞ്ഞോട്ടെ." "തോക്കിൽ കേറി വെടിവെക്കല്ലേ എന്നല്ലേ?" "നിനക്ക് ജോലി വേണോ?" "വേണം." "എന്നാൽ ഞാൻ പറയുന്നത് കേട്ടാൽ മതി." "ശെരി പറഞ്ഞു തൊല." "അപ്പൊ ഞാനെവിടെയാ പറഞ്ഞു നിർത്തിയെ?" "നീ ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചു നിനക്കൊന്നും അറിയില്ലാന്ന്." "അത് തന്നെ മൈരേ. അപ്പൊ, അതുല്യ ഇൻഷുറൻസ് കേരളത്തിൽ ഒരിടത്തു
💬 Comments
View all comments