Chapter Title : കോളേജ് പ്ലേ ബോയും ഗസ്റ്റ് ലക്ചറും [മരിയ]
ഞങ്ങളുടെ ടൂർ വന്നെത്തി. അതൊരു ഒക്ടോബറിൽ ആയിരുന്നു. മേഘയും ഷംന മിസ്സും സതീഷ് സാറും ആയിരുന്നു വന്നത്. ഷംന മിസ്സും സതീഷ് സാറും ആയി ചുറ്റിക്കളി ഉണ്ടെന്ന് കോളേജ് മൊത്തം പാട്ടാണെങ്കിലും മേഘ അറിഞ്ഞില്ലെന്നു തോന്നുന്നു. ഒരു safe place കിട്ടിയപ്പോൾ സതീഷ് സാർ മേഘയെ സീറ്റിൽ നിന്നിറക്കി വിട്ട് അവിടെ കേറി ഇരുന്നു.
പാവം മേഘ😂😂... എവിടെ ഇരിക്കും എന്നറിയാതെ കുറച്ചു നേരം നിന്നു. എന്നിട്ട് ഏറ്റവും ബാക്കിലെ സീറ്റിൽ പോയി ഹെഡ്സെറ്റ് കുത്തി ഇരുന്നു. അന്നേരം ടൂർ ഓപ്പറേറ്റർ നോട് സംസാരിച്ചു നിൽക്കുകയായിരുന്ന ഞാൻ മെല്ലെ അവളുടെ അടുത്ത് പോയിരുന്നു.
അവളെന്നെ കണ്ണുരുട്ടി നോക്കി.
"തന്റെ സീറ്റ് ആണോ? ഞാൻ മാറണോ?"
ശോ, പാവം cutie 😌😌..
"ഏയ്യ്.. ഞാൻ മിസ്സിനെ പോസ്റ്റ് ആക്കാതിരിക്കാൻ വന്നിരുന്നതാ.. "
ഞാൻ വിശാലമനസ്കൻ ആയി മൊഴിഞ്ഞു.
"It's okey. You carry on. I can manage."
മിസ്സ് തീർത്തു പറഞ്ഞു. ഞാനത് കേൾക്കാത്തത് പോലെ അവിടെ തന്നെ ഇരുന്നു. അവൾ പാട്ട് കേട്ട് പുറത്തേക്ക് നോക്കി ഇരുന്നു.
"മിസ്സല്ലാണ്ട് ഈ ട്രിപ്പ് വരുവോ? ഇവന്മാരൊക്കെ കളിക്കാൻ വന്നിരിക്കുന്നെ അല്ലേ...?"
ഞാൻ തന്നെ മിസ്സിനോട് സംസാരിക്കാൻ തുടങ്ങി.
"എന്ത് ചെയ്യാനാ? പ്രിൻസിപ്പൽ പറഞ്ഞു എന്നോട് പോരാൻ."
മിസ്സ് നിസ്സഹായമായി പറഞ്ഞു.
"അല്ലേൽ പിന്നെ മിസ്സും കാമുകനെ കൊണ്ട് വരണമായിരുന്നു. കഴിഞ്ഞ കൊല്ലം ബെറ്റി മിസ്സ് അങ്ങനല്ലേ ചെയ്തേ? കാമുകനെ ടൂർ ഓപ്പറേറ്റർ ആയിട്ട് കൊണ്ട് വന്നു 😂😂... "
"അങ്ങനെ ആരേലും ഒണ്ടെങ്കിൽ നോക്കാരുന്നു... ഇതിപ്പോ എനിക്ക്
💬 Comments
View all comments