Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]
എറണാകുളത്ത് നിന്ന് ഞങ്ങൾ വെളുപ്പിനെ ഇറങ്ങി… വല്യ ട്രാഫിക് ഇല്ലാതെ അടിമാലി കടക്കണം… ഇന്ന് രണ്ടാം ശനിയാഴ്ചയാണ്… പോരാത്തതിന് പൊങ്കലും…. തിരക്കാവുന്നതിന് മുന്നേ മുന്നാറിൽ ചെല്ലണം…
കൊളുക്കുമലക്ക് അടുത്തുള്ള ഒരു ക്യാമ്പിലാണ് താമസം ബുക്ക് ചെയ്തത്… ഒരു പാക്കേജ് ആയി എടുത്തതുകൊണ്ട് ലാഭമാണ്… ഇനി എത്രയും പെട്ടന്ന് അവിടെ എത്തണം… അത്രേയുള്ളൂ…
11 മണിയോടെ മൂന്നാറിൽ എത്തിയ ഞങ്ങൾ ടൗണിലും ചുറ്റുവട്ടങ്ങളിലും കറങ്ങിനടന്ന് ഉച്ചഭക്ഷണവും കഴിച്ചാണ് താമസസ്ഥലത്ത് ചെല്ലുന്നത്…. ഏകദേശം മൂന്ന് മണിയായിക്കാണും….
"4 മണിക്ക് ഒരു ട്രക്കിങ് ഇറുക്ക്… കൊഞ്ചനേരം റസ്റ്റ് എടുത്തിട്ട് 4 മണിയാവുമ്പോ റെഡിയാവുങ്കോ..!!" റിസപ്ഷനിൽ ഞങ്ങളെ അറ്റന്റ് ചെയ്ത ഒരു ചേട്ടൻ തമിഴും മലയാളവും കലർന്ന ഭാഷയിൽ ഞങ്ങളോട് പറഞ്ഞു…
ഞങ്ങൾ ഓക്കേ പറഞ്ഞ് അവർ കാണിച്ച് തന്ന ടെൻറ്റിൽ ബാഗ് ഒക്കെ വെച്ച് ഫോൺ ചാർജ് ചെയ്ത് പുറത്ത് വിശ്രമിച്ചു….
ഇതിനിടയിൽ ഞാൻ അർച്ചനയെ ശ്രദ്ധിച്ചപ്പോൾ അവൾ കാലുമേൽ കാലൊക്കെ കയറ്റിവെച്ച് ചുറ്റും നോക്കുന്നത് കണ്ടു…
"എന്താണ് മോളെ പൂവന്മാർ ആരേലും കണ്ണിൽ പെട്ടോ…??" ഞാൻ അവളോട് ചോദിച്ചു…
"പോരാ…. പറ്റിയ ആരേം കാണാനില്ല…. പിന്നെ ഇവിടെ സേഫ് അല്ല….!!" അർച്ചന ദീർഘനിശ്വാസം വിട്ട് പറഞ്ഞു….
ഞാനും ചുറ്റും നോക്കി….. കൂട്ടമായി വന്ന കുറേ ചെറുപ്പക്കാരുണ്ട്… ഒന്നുരണ്ട് couples ഉണ്ട്… പിന്നെ ഫാമിലി…. വേറെ കുറച്ച് പയ്യന്മാരും… അച്ചു (അർച്ചന) സാധാരണ നോക്കുന്ന ലെവലിൽ ആരെയും കാണാനില്ല
"മ്മ്മ്ഹ്… ഇവിടെ നഷ്ടമാണ് മോളെ…. ഇങ്ങനുള്ള ക്ലൈമറ്റിൽ ഒക്കെയാണ് ഒരു കിടിലൻ ചെക്കന്റെ നെഞ്ചിലെ ചൂടിൽ കിടന്നുറങ്ങാൻ തോന്നുന്നത്…. അപ്പൊ മരുന്നിനു പോലും ഒരെണ്ണത്തിനെ കിട്ടില്ല…!!" അർച്ചന വീണ്ടും ചുറ്റും നോക്കി ആത്മഗതം പോലെ പറഞ്ഞു…
ഞാൻ അത് ചിരിച്ചുതള്ളി… പെണ്ണിന് തണുപ്പടിച്ചപ്പോ വികാരം പോങ്ങുന്നുണ്ട്…. ഇവിടെ എനിക്ക് വരെ തോന്നുന്നുണ്ട് അപ്പൊ അവളുടെ കാര്യം പറയണോ….
"എട ഞാൻ ടെൻറ്റിൽ കാണും കുറച്ച് നേരം കിടക്കട്ടെ…. പോവാറാവുമ്പോ വിളിച്ചാമതി….!!" അതും പറഞ്ഞ് അർച്ചന എഴുന്നേറ്റു…
"ഓക്കേ…!!" ഞാൻ പറഞ്ഞു…
അർച്ചന പോയിക്കഴിഞ്ഞ് ഞാൻ ചുമ്മാ ഇൻസ്റ്റയിൽ തോണ്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു… എന്റെ നേരെ ചില ചെക്കന്മാർ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ നോക്കുന്നുണ്ട്…. ഞാൻ ഇടക്ക് അത് നോക്കുമെങ്കിലും വല്യ മൈൻഡ് കൊടുത്തില്ല….
അങ്ങനെയിരിക്കുമ്പോഴാണ് 4 മണി ആവാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോ അവിടത്തെ ഒരു സ്റ്റാഫ് കൈകൊട്ടിക്കൊണ്ട് ട്രക്കിങ്ങിനു സമയമായെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് വന്നത്…. അത് കേട്ടതും
💬 Comments
View all comments