0%

Chapter Title : കൊളുക്കുമലയിലെ സൂര്യോദയം [Woodpecker]

Author : Woodpecker Read All Parts 1.1K

വയ്യാതായി… ഇപ്പ്രാവശ്യം അർച്ചനയും ഇരുന്നുപോയി…. അപ്പോഴും കൊടിമരം പോലെ നിൽക്കുവാണ് ആ ചെക്കൻ…. ഇവൻ മനുഷ്യൻ തന്നെയാണോ എന്ന് ഞാനാലോചിച്ചു….

പെട്ടന്ന് ആ നേരം വരെ ഞങ്ങളെ നോക്കി ചിരിച്ചു വർത്താനം പറഞ്ഞ് നിന്ന ജീവ, താഴെ എന്തോ കണ്ടപോലെ അങ്ങോട്ട് നടക്കാൻ തുടങ്ങി….

"നിങ്ങൾ കേറിക്കോ… ഐ വിൽ ജോയിൻ ലേറ്റർ….!!" എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ജീവ താഴേക്ക് ഓടി….

എന്താ കാര്യം എന്നറിയാൻ അർച്ചന എഴുന്നേറ്റ് നോക്കി….

"എന്താട അവിടെ ….??" ഞാൻ കിതച്ചുകൊണ്ട് ചോദിച്ചു…

"ആരോ വീണതാ… അത് നോക്കാൻ പോയതാന്ന് തോന്നുന്നു… ഇനി അവനെ നോക്കണ്ട….!!" അച്ചു വീണ്ടും നിലത്തിരുന്നുകൊണ്ട് പറഞ്ഞു….

"ഓഹ് അവൻ എന്ത് മനുഷ്യനാടാ…. ഒന്ന് കിതക്കുന്നുപോലുമില്ല….!!" ഞാൻ പറഞ്ഞു…

"അവർക്കിതൊക്കെ ശീലമായിരിക്കും…. ദിവസവും കേറിയിറങ്ങുന്നതല്ലേ….!!" അവൾ മറുപടി തന്നു….

ശെരിയാണെന്ന് എനിക്കും തോന്നി…. പക്ഷെ ജീവയെ കണ്ടിട്ട് അവിടെ നിൽക്കുന്ന ബാക്കിയുള്ളവരെ പോലെ തോന്നിയില്ല…അവൻ അവിടത്തെ സ്റ്റാഫ്‌ആണോ…?? കണ്ടിട്ട് നല്ല റിച്ച് ലുക്ക്‌ ആണ്… അവിടുള്ള ബാക്കി ആൾക്കാരെ പോലല്ല…. പക്ഷെ അവരോട് അവിടത്തെ ഒരാളെപ്പോലെ പെരുമാറുന്നുണ്ട്… അങ്ങനെയാണ് സംസാരിക്കുന്നതും മറ്റുള്ളവരോട് ഇടപഴകുന്നതും…. എന്താണോ എന്തോ…. എന്റെ ചിന്തകൾ കാടുകയറി….

"ടാ….!!" അർച്ചന എന്നെ വിളിച്ചു…

"മ്മ്മ്മ്..??" ഞാൻ വിളികേട്ടു..

"ഞാൻ അവനെയൊന്ന് വളച്ചുനോക്കിയാലോ…??" അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു….

"വളച്ചോ…. പക്ഷെ ബാക്കിയുള്ളത് പോലല്ല അവൻ പിടിച്ച് ഒടിക്കും… ഒടുക്കത്തെ ആരോഗ്യമാണ് ചെക്കന്… കൈക്ക് പിടിച്ചിട്ട് പാറയിൽ പിടിച്ചപോലുണ്ട്….!!" ഞാൻ അവളോട്‌ പറഞ്ഞു….

"അത് തന്നെയാ ഞാനും ആലോചിച്ചത്…. ആ കയ്യിൽ കിടന്ന്…. ഓഓഓ….!!" അവൾക്ക്

💬 Comments

View all comments