Chapter Title : കോമിക് ബോയ് 3 [Fang leng]
:അതെ ഞാൻ വകയിലെ അങ്കിളിന്റെ മോനാ
റോസ് :നീ എവിടെയാ താമസം
പീറ്റർ :ഇവിടെ തന്നെ
റോസ് :എന്താ?
ജൂലി :ഇവിടെയെന്നു വച്ചാൽ ഈ സിറ്റിയിലാണെന്നാ ഉദ്ദേശിച്ചത്
റോസ് :പീറ്ററിന്റെ സ്വന്തം സ്ഥലം എവിടെയാ?
പീറ്റർ :സാഫ്രോൺ സിറ്റി
റോസ് :സാഫ്രോൺ സിറ്റിയോ
ജൂലി :ഹ ഹ ഹ തമാശ ഇവൻ വലിയ തമാശ കാരനാ ഇവന്റെ അച്ഛനും ഇതുപോലെ വലിയ തമാശകാരനാ
റോസ് :നീ ആളു കൊള്ളാമല്ലോടാ
ജൂലി :നീ എന്തിനാ അവനെ വെറുതെ ചോദ്യം ചെയ്യുന്നത് നിനക്ക് എന്നെ വിശ്വാസമില്ലേ
റോസ് :ശെരി ശെരി ഞാൻ വിശ്വസിച്ചു ആദ്യം നീ ഇത് പിടിക്ക് എന്റെ ബർത്ത് ഡേ ഗിഫ്റ്റ്
ജൂലി :താങ്ക്സ് റോസ്
റോസ് :അപ്പോൾ നമുക്ക് പാർട്ടി തുടങ്ങിയാലോ
ജൂലി :ഞാൻ പറഞ്ഞില്ലേ എനിക്ക് ഇന്ന് നല്ല സുഖമില്ല ഞാൻ നാളെ കോളേജിൽ വച്ച് ചിലവ് നടത്താം പീറ്റർ ഇപ്പോൾ പോകും നീയും ചെല്ല് നമുക്ക് നാളെ കാണാം
റോസ് :നിനക്ക് എന്താടി പറ്റിയത് നീ എന്താ ഇങ്ങനെ പറയുന്നത്
ജൂലി :സത്യമായും എനിക്ക് സുഖമില്ലാത്തത് കൊണ്ടാ റോസ്
റോസ് :ശെരി നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ ഞാൻ ഒരു ശല്യമാകുന്നില്ല
വിഷമത്തോടെ റോസ് വീടിനു പുറത്തേക്കു പോയി
ജൂലി :അവളെന്താ അങ്ങനെ പറഞ്ഞത്
പീറ്റർ :കഷ്ടമുണ്ട് മിസ്സ് ജൂലി അ കുട്ടിക്ക് വിഷമമായെന്ന് തോന്നുന്നു വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്
ജൂലി :നിർത്തെടാ നീ കാരണമാ ഇതൊക്കെ നടന്നത് എന്തൊക്കെയാടാ നീ വിളിച്ചു പറഞ്ഞത് അവന്റ ഒരു സാഫ്രോൺ സിറ്റി
💬 Comments
View all comments