Chapter Title : കോമിക് ബോയ് 3 [Fang leng]
മിസ്സ് ജൂലി
ജൂലി :എന്നാൽ ശെരി ഞാൻ പോയിട്ട് വേഗം വരാം
ജൂലി ഫയലുമായി ഓഫീസ് റൂമിലേക്ക് പോയി
############################
കോളേജ് ടൈമിനു ശേഷം ജൂലി
"ദൈവമേ ഒരുപാട് താമസിച്ചല്ലോ ആ ചെറുക്കൻ കാത്തുനിന്ന് മടുത്തു കാണും ഇനി അവൻ അവിടെ വല്ല പ്രേശ്നവും ഉണ്ടാക്കികാണുമോ ഹേയ് അവൻ അത്രക്ക് മണ്ടനൊന്നുമല്ല "
ജൂലി വേഗം ഗ്രൗണ്ടിലേക്കെത്തി പീറ്ററിനെ തിരയുവാൻ തുടങ്ങി
"അവനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ ഇനി ചിലപ്പോൾ തിരിച്ചു പോയി കാണുമോ ആരോടെങ്കിലും ചോദിച്ചു നോക്കാം എല്ലാവരും വീട്ടിൽ പോകുന്ന തിരക്കിലാ ആരോടാ ഒന്ന് ചോദിക്കുക "
പെട്ടെന്നാണ് ജൂലിയുടെ കൂട്ടുകാരി സാറ അതുവഴി വന്നത്
സാറ :എന്താ ജൂലി നീ വീട്ടിൽ പോകുന്നില്ലേ
ജൂലി :ഞാൻ പോകാൻ നിക്കുവാ പിന്നെ നീ ഇവിടെ ഒരു പയ്യൻ നില്കുന്നത് കണ്ടോ
സാറ :ഏത് പയ്യൻ
ജൂലി :അവൻ കുറച്ച് മുടിയൊക്കെ വളർത്തിയിരിക്കും
സാറ :മുടി വളർത്തിയ ഒരു പയ്യൻ ആ പുറകിലെ ബിൽഡിങ്ങിലോട്ട് പോകുന്നത് കണ്ടു എന്താ ജൂലി വല്ല പ്രശ്നവും ഉണ്ടോ
ജൂലി :ഹേയ് ഒന്നു മില്ല നീ പൊക്കോ ഞാൻ ഇപ്പോൾ വരാം
ജൂലി വേഗം പുറകിലെ ബിൽഡിങ്ങിലോട്ട് ഓടി
"ഇവൻ എന്തിനാ എങ്ങോട്ടോക്കെ വന്നത് ഇവിടെയൊന്നും കാണുന്നില്ലല്ലോ എന്തായലും ഒന്നു വിളിച്ചു നോക്കാം എടാ പീറ്റർ നീ ഇവിടെയുണ്ടോ എടാ ചെറുക്കാ പോകാൻ സമയമായി നീ ഇവിടെയുണ്ടോ ഒരു രക്ഷയുമില്ലല്ലോ ഇനി മുകളിലെ നിലയിൽ കൂടിയേ നോക്കാനുള്ളൂ അവിടെ കൂടി നോക്കാം "
ജൂലി വേഗം മുകളിലേക്കെത്തി
മുകളിൽ ഒരു തൂണിനടുത്ത്
💬 Comments
View all comments