Chapter Title : കോമിക് ബോയ് 3 [Fang leng]
നിൽക്കുന്ന പീറ്ററിനെയാണ് ജൂലി അവിടെ കണ്ടത്
ജൂലി :നീ ഇവിടെ എന്തെടുക്കുവാ
പീറ്റർ :മിസ്സ് ജൂലി വന്നോ ഞാൻ അവിടെ കാത്തു നിന്ന് മടുത്തു എവിടെയായിരുന്നു ഇത്രയും നേരം
ജൂലി :എനിക്ക് ഓഫീസിൽ കുറച്ച് അധികം നേരം നിൽക്കേണ്ടി വന്നു എന്തായാലും വാ നമുക്ക് പോകാം ഇപ്പോൾ തന്നെ ഒരുപാടു വൈകി
ജൂലിയും പീറ്ററും താഴെക്ക് എത്തി എന്നാൽ അവർ കണ്ടത് അടഞ്ഞു കിടക്കുന്ന വാതിലായിരുന്നു
പീറ്റർ :മിസ്സ് ജൂലി ഈ വാതിൽ ആരാ അടച്ചത്
ജൂലി :എനിക്കെങ്ങനെ അറിയാം
പീറ്റർ വേഗം വാതിലിനടുത്തെത്തി വിളിച്ചു കൂവാൻ തുടങ്ങി
"പുറത്ത് ആരെങ്കിലുമുണ്ടോ ഈ വാതിൽ ഒന്ന് തുറക്കണേ ഇവിടെ രണ്ട് പേരുണ്ട് പ്ലീസ് ഈ വാതിൽ ആരെങ്കിലും തുറക്ക് "
ജൂലി :കിടന്ന് വിളിച്ചു കൂവണ്ട ഈ സമയത്ത് ഇങ്ങോട്ടെക്ക് ആരും വരില്ല
പീറ്റർ :ഇനി നമ്മൾ എന്ത് ചെയ്യും
ജൂലി :നമുക്കിവിടെ തലയും കുത്തി നിൽകാം നീ വന്നപ്പോൾ തന്നെ ഞാൻ കരുതിയതാ ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന്
പീറ്റർ :ഞാൻ ആദ്യമേ പറഞ്ഞതല്ലേ വീട്ടിൽ പോയി കൊള്ളാമെന്നു ഇപ്പോൾ കുറ്റമെല്ലാം എന്റേതായി
ജൂലി :നീ പേടിക്കണ്ട എന്റെ കൈയിൽ ഫോൺ ഉണ്ട് ഞാൻ റോസിനെ വിളിച്ചു കാര്യം പറയാം
ജൂലി ഫോൺ കൈയിലെടുത്തു റോസിനെ വിളിക്കാൻ ഒരുങ്ങി
ജൂലി :കോപ്പ് ഇതിനു ഓഫ് ആകാൻ കണ്ട സമയം
പീറ്റർ :എന്താ മിസ്സ് ജൂലി
ജൂലി :ഫോണിൽ ചാർജ് തീർന്നു
പീറ്റർ :ഇനി നമ്മൾ എന്ത് ചെയ്യും
ജൂലി :ഇനി ഒന്നും ചെയ്യാനില്ല നാളെ രാവിലെ വാതിൽ
💬 Comments
View all comments