Chapter Title : കോമിക് ബോയ് 4 [Fang leng]
തുറന്നു "ഹോ എന്തായാലും നന്നായൊന്ന് ഉറങ്ങി "
ജൂലി ക്ലോക്കിലേക്ക് നോക്കി സമയം 12
"നേരം ഇത്രയുമായോ അല്ല ഇതുവരെയും പീറ്ററിന്റെ അനക്കമൊന്നുംമില്ലല്ലോ ഇനി കോമിക്കിലേക്ക് തന്നെ തിരിച്ചു പോയി കാണുമോ ഹേയ് അവൻ അങ്ങനെയൊന്നും ഒഴിഞ്ഞു പോകില്ല ഏതായാലും പുറത്ത് ചെന്ന് നോക്കാം "
ജൂലി റൂമിന് പുറത്തേക്കെത്തി
"അവൻ ഇതെവിടെ പോയി ഇവിടെയൊന്നും കാണുന്നില്ലല്ലോ "
പെട്ടെന്നാണ് അടുത്ത മുറിയിൽ നിന്ന് ചില ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത് ജൂലി വേഗം അങ്ങോട്ടേക്ക് ചെന്നു
പീറ്റർ :മിസ്സ് ജൂലി ഉണർന്നോ
ജൂലി :നീ ആരോട് ചോദിച്ചിട്ടാ ഇതിനുള്ളിൽ കയറിയത്
പീറ്റർ :ഈ റൂം എപ്പോഴും അടച്ചിട്ടിരിക്കുകയല്ലേ അതുകൊണ്ട് ഒന്ന് കയറി നോക്കിയതാ നോക്കുമ്പോൾ ഇവിടെ ഒരുപാട് പഴയ സാദനങ്ങൾ എല്ലാം ഞാൻ ആ സ്റ്റോർ റൂമിൽ കൊണ്ട് വച്ചിട്ടുണ്ട് പിന്നെ ദാ ഈ ഷൂസ് ഞാൻ എടുത്തു കുറച്ച് വലുതാണു എങ്കിലും സാരമില്ല
ജൂലി :നിന്നോട് ആരെങ്കിലും പറഞ്ഞോ ഇതൊക്കെ ചെയ്യാൻ
പീറ്റർ :ഇതൊക്കെ ചെയ്യാൻ ആരെങ്കിലും പറയണോ ഞാൻ മിസ്സ് ജൂലിയെ സഹായിച്ചതല്ലേ
ജൂലി :ഇത് എന്റെ അച്ഛന്റെയും അമ്മയുടെയും റൂമാ ഇവിടെ ഞാൻ അല്ലാതെ മറ്റാരും കയറുന്നത് എനിക്ക് ഇഷ്ടമല്ല അപ്പോഴാ നീ ഇവിടുത്തെ സാധങ്ങളൊക്കെ എടുത്ത് മാറ്റിയത്
പീറ്റർ :മിസ്സ് ജൂലി ഇങ്ങനെ ദേഷ്യപെടാതെ അതൊക്കെ പഴയ സാധങ്ങളല്ലേ അത് കാണുമ്പോൾ മിസ്സ് ജൂലിക്ക് വീണ്ടും സങ്കടമാകും അതുകൊണ്ട് അത് സ്റ്റോർ റൂമിൽ ഇരിക്കുന്നത് തന്നെയാ നല്ലത്
ജൂലി :അത് നീയാണോ തീരുമാനിക്കേണ്ടത് നിന്നോട് പറഞ്ഞിട്ട് കാര്യമില്ല അച്ഛനും അമ്മയും ഉണ്ടെങ്കിലല്ലേ അവരുടെ വിലയറിയാൻ പറ്റു
പീറ്റർ :കൊള്ളാം മിസ്സ് ജൂലി ഞാൻ തന്ത ഇല്ലാത്തവനാണെന്ന് അല്ലേ
ജൂലി :ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല
പീറ്റർ :മിസ്സ് ജൂലി അത് തന്നെയാ ഉദേശിച്ചത്
ജൂലി :അതെ അത് തന്നെയാ അതിനിപ്പോൾ എന്താ
പീറ്റർ :ഒരു തെറ്റും ചെയ്യാതെ എന്നെ ഏതെങ്കിലും പറഞ്ഞാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കുമെന്ന് കരുതേണ്ട
ജൂലി :ശെരിയാ നീ ഒരു തെറ്റും ചെയ്തിട്ടില്ല ഞാനാ തെറ്റ് ചെയ്തത് നിന്നെ ഇവിടെ താമസിക്കാൻ അനുവദിച്ചില്ലേ അതാ ഞാൻ ചെയ്ത തെറ്റ് നിനക്ക് ഞാൻ കൂടുതൽ സ്വാതന്ത്ര്യം തന്നുപോയി അതും ഞാൻ ചെയ്ത തെറ്റാ
പീറ്റർ :നിർത്ത് ജൂലി മതി
ജൂലി :ഹോ നീ എന്റെ പേര് വിളിക്കാനും തുടങ്ങിയോ
പീറ്റർ :എന്നോട് മര്യാദയില്ലാതെ പെരുമാറിയാൽ എനിക്കും
💬 Comments
View all comments