0%

Chapter Title : കോമിക് ബോയ് 5 [Fang leng]

Author : akhil Read All Parts 355

:തോന്നിയില്ലെങ്കിൽ നമുക്ക് തോന്നിക്കാം ദാ അവിടെ കുറച്ച് കരിയും കീറിയ ഡ്രെസ്സുകളും മുണ്ട് നീ ആ കരി ദേഹതൊക്കെ പുരട്ടി ആ ഡ്രെസ്സും ഇട്ടു നിന്നാൽ അടിമയല്ലേന്ന് ആരും പറയില്ല പിന്നെ ആ ചങ്ങല കൂടി ദേഹത്തിടണം

പീറ്റർ :(ദൈവമെ പണി പാളിയല്ലോ ഇനിയിപ്പോൾ എന്താ ചെയ്യുക )

റോബർട്ട്‌ :നീ എന്ത് ആലോചിച്ചോണ്ട് നില്കുകയാ വേഗം ചെന്ന് റെഡിയായി നിൽക്ക്

പീറ്റർ :ശെരി സാർ (എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം )

പീറ്റർ വേഗം റെഡിയായി നിന്നു

റോബർട്ട്‌ :ശെരി ഇനി നീ മുട്ട് കുത്തി ഇരിക്ക് മുഖത്തു നല്ല വിഷമം ഉണ്ടാകണം മനസ്സിലായോ

പീറ്റർ :ശെരി സാർ എത്ര നേരം ഇങ്ങനെ ഇരിക്കേണ്ടി വരും

റോബർട്ട്‌ :അതൊന്നും ഇപ്പോൾ പറയാൻ പറ്റില്ല ഞാൻ വരച്ചു തീരുന്നത് വരെ ഇരിക്കെണ്ടി വരും

പീറ്റർ :(ദൈവമേ )

റോബർട്ട്‌ :പിന്നെ പ്രധാനപ്പെട്ടകാര്യം എന്തെന്നാൽ ദേഹം ഒട്ടും അനക്കാൻ പാടില്ല എന്നതാണ്

പീറ്റർ :ദേഹം അനങ്ങാത്ത ജോലിയെന്ന് പറഞ്ഞപോൾ ഞാൻ ഇത്രയും പ്രതീക്ഷിചില്ല

വൈകുന്നേരം ജൂലിയുടെ വീട്

"സമയം 5മണി ആയല്ലോ ഈ ചെറുക്കൻ ഇത് എവിടെ പോയി കിടക്കുന്നു ഇത്രയും വാശി കാണിക്കാൻ ഞാൻ എന്ത്‌ തെറ്റാ ചെയ്തത് ഇനി ചിലപ്പോൾ തിരിച്ചുപോകാനുള്ള വഴി അവൻ കണ്ടു പിടിച്ചുകാണും അതുകൊണ്ടാകും എന്നോട് വഴക്കിട്ടത് ഇനി അവനു എന്റെ ആവശ്യം ഉണ്ടാകില്ല എന്നാലും എന്നോട് ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു "

'ടിൻ ടോങ് 'പെട്ടെന്നാണ് വീട്ടിലെ കാളിങ് ബെൽ അടിച്ചത്

ജൂലി :അവൻ തിരിച്ചു വന്നേന്നാ തോന്നുന്നത്

💬 Comments

View all comments