0%

Chapter Title : കോമിക് ബോയ് 5 [Fang leng]

Author : akhil Read All Parts 355

എപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ എന്തായാലും വേഗം വാതിൽ തുറക്കാം

ജൂലി വേഗം വാതിൽ തുറന്നു എന്നാൽ വന്നത് പീറ്റർ ആയിരുന്നില്ല

"ഹലോ മാഡം ഞാൻ നിങ്ങൾക്ക് ചില പുതിയ പ്രൊഡക്ടുകൾ പരിചയപ്പെടുത്താൻ വന്നതാണ് "

ജൂലി :എനിക്ക് താല്പര്യമില്ല

സെയിൽസ്മാൻ :ഇല്ല മാഡം ഒന്ന് കണ്ട് നോക്കു

ജൂലി വേഗം വാതിൽ അടച്ചു അകത്തേക്ക് കയറി

"മനുഷ്യന് വട്ടുപിടിച്ചിരിക്കുമ്പോഴാ അവന്റ ഒരു പ്രോഡക്റ്റ് എങ്ങനെയെങ്കിലും അവനൊന്നു വന്നാൽ മതിയായിരുന്നു "

ജൂലി സോഫയിലേക്കിരുന്നു

മണിക്കൂറുകൾ വീണ്ടും കടന്നു പോയി രാത്രി 9മണി

"സമയം ഇത്രയായിട്ടും അവന്റ ഒരു വിവരവുമില്ലല്ലോ അവനും അപകടം വല്ലതും പറ്റിക്കാണുമോ ഒന്നും പറ്റാതിരുന്നാൽ മതിയായിരുന്നു എല്ലാത്തിനും ഞാൻ തന്നെയാ കാരണം ഞാൻ അവനെ ഒന്നും പറയാൻ പാടില്ലായിരുന്നു അവനു അത്രക്ക് വേദനിച്ചത് കൊണ്ടല്ലേ അവൻ ഇറങ്ങി പോയത് ഇനിയിപ്പോൾ ഞാൻ എന്ത്‌ ചെയ്യും "

" ഇനിയും ഞാൻ ഇവിടെ കാത്തിരുന്നിട്ട് കാര്യമില്ല ഏതായാലും പുറത്ത് പോയി അവനെ അനേഷിക്കാം ചിലപ്പോൾ അകത്തു വരാൻ മടിച്ച് പുറത്ത് എവിടെയെങ്കിലും നില്പുണ്ടെങ്കിലോ "

ജൂലി വേഗം വീടിനു പുറത്തേക്കിറങ്ങി റോഡ് അരികിലും പീറ്ററിനെ തിരയാൻ തുടങ്ങി

"പീറ്റർ നീ ഇവിടെവിടെയെങ്കിലും ഉണ്ടോ പ്ലീസ് ഒന്ന് പുറത്തേക്ക് വാ ദൈവമേ ഒരു രക്ഷയുമില്ലല്ലോ ഇനി ഞാൻ എവിടെപ്പോയി അനേഷിക്കും "

പെട്ടെന്നാണ് അവിടെ മഴ പെയ്യാൻ തുടങ്ങിയത് വളരെ വേഗം തന്നെ മഴ ശക്തമാവാൻ തുടങ്ങി

"ഇന്നത്തെ ദിവസം തന്നെ ശെരിയല്ല ഈ നശിച്ച മഴക്ക് വരാൻ കണ്ട സമയം ഞാൻ ആകെ നനഞ്ഞല്ലോ കൂടാതെ

💬 Comments

View all comments