0%

Chapter Title : കോമിക് ബോയ് 5 [Fang leng]

Author : akhil Read All Parts 355

ഈ ഒടുക്കത്തെ കാറ്റും ഇനിയിപ്പോൾ ഞാൻ അവനെ ഇവിടെ പോയി നോക്കാനാണ് "

മഴയും നനഞ്ഞുകൊണ്ട് ജൂലി തിരികെ നടന്നു

പെട്ടെന്നാണ് വഴിയരികിലെ പാർക്കിൽ ആരോ ഇരിക്കുന്നതായി ജൂലി കണ്ടത്

"ഈ സമയത്ത് ആരാ ആ പാർക്കിലിരിക്കുന്നത് അതും ഈ മഴയത്ത് എന്തായാലും നോക്കാം "

ജൂലി വേഗം പാർക്കിലേക്ക് നടന്നു അടുത്ത് പോകും തോറും ജൂലി മുഖം കൂടുതൽ വ്യക്തമായി

"ദൈവമെ ഇത് അവനാണല്ലോ പക്ഷെ അവനു എന്തൊ വ്യത്യാസം ഉണ്ടല്ലോ അയ്യോ അവന്റെ മുടി ഇത് എവിടെ പോയി "

ജൂലി വേഗം പീറ്ററിനടുതേക്ക് ഓടി

ജൂലി :പീറ്റർ നീ എന്തിനാ ഇങ്ങനെ മഴ നനയുന്നത്

അപ്പോഴാണ് പീറ്റർ ജൂലിയെ കണ്ടത് "മിസ്സ്‌ ജൂലിയോ "

ജൂലി :അതെ ഞാൻ തന്നെ നീ എന്താ വീട്ടിൽ വരാത്തത്

പീറ്റർ :ഞാൻ എന്തിനാ വരുന്നത് അത് എന്റെ വീടല്ലല്ലോ

ജൂലി :അപ്പോൾ നിന്റെ പിണക്കം ഇതുവരെ മാറിയില്ലല്ലേ

പീറ്റർ :എനിക്ക് ആരോടും ഒരു പിണക്കവുമില്ല

ജൂലി :പിന്നെന്താ നിനക്ക് എന്റെ കൂടെവന്നാൽ ഇപ്പോൾ തന്നെ നീ ഒരുപാട് നനഞ്ഞിട്ടുണ്ട്

പീറ്റർ :ഞാൻ ഇനി അങ്ങോട്ടെക്കില്ല മിസ്സ്‌ ജൂലി വെറുതെ മഴ നനഞ്ഞു അസുഖം വരുത്തണ്ടാ

ജൂലി :ഇത്രക്ക് വാശി പാടില്ല പീറ്റർ ഞാൻ ഇനി എന്താ നിന്റെ കാല് പിടിക്കണോ

പെട്ടെന്ന് ആകാശത്ത് വലിയൊരു ഇടി മുഴങ്ങി

"അമ്മേ "പേടിച്ചു പോയ ജൂലി പെട്ടെന്ന് തന്നെ പീറ്ററിനെ കെട്ടി പിടിച്ചു ആ തണുപ്പത്തും ജൂലിക്ക് പീറ്ററിൽ നല്ല ചൂട് അനുഭവപെട്ടു ജൂലി ഒന്നും മിണ്ടാതെ കണ്ണടച്ച്

💬 Comments

View all comments