Chapter Title : കോമിക് ബോയ് 6 [Fang leng]
പീറ്റർ :എന്റെ പള്ളി എനിക്കിതൊന്നും കേൾക്കാൻ വയ്യേ
പീറ്റർ വേഗം റൂം അടച്ച് പുറത്തേക്കിറങ്ങി
രാത്രി ജൂലിയുടെ വീട്
ജൂലി റൂമിൽ നിന്ന് പതിയെ ഹാളിലേക്കെത്തി
പീറ്റർ :എന്താ മിസ്സ് ജൂലി ഈ കാണിക്കുന്നത് വല്ലതും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ എന്തിനാ എഴുന്നേറ്റു വന്നത്
ജൂലി :എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല ഇനി ആ റൂമിലിരുന്നാൽ എനിക്ക് വട്ടുപിടിക്കും
അതും പറഞ്ഞു ജൂലി സോഫയിലേക്കിരുന്നു
പീറ്റർ :എന്നാൽ ശെരി ഞാൻ പോയി കഴിക്കാൻ കഞ്ഞി എടുക്കാം
ജൂലി :കഞ്ഞി കഞ്ഞി കഞ്ഞി നിനക്ക് വേറൊന്നും പറയാനില്ലേ രാവിലെയും ഉച്ചക്കും കഞ്ഞി കഴിച്ചു ഞാൻ മടുത്തു ഞാൻ വേണമെങ്കിൽ പട്ടിണി കിടന്നോളാം എന്നാലും കഞ്ഞി വേണ്ട
പീറ്റർ ജൂലിയെ തന്നെ മിഴിച്ചു നോക്കാൻ തുടങ്ങി
ജൂലി :നീ എന്താ ഇങ്ങനെ നോക്കുന്നേ
പീറ്റർ :അല്ല കുറച്ച് മുൻപ് വരെ അവശതയിൽ കിടന്ന ആളാണോ ഇതെന്ന് നോക്കിയതാ എന്റെ കഞ്ഞിയുടെ പവർ അപാരം തന്നെ
ജൂലി :നിർത്തി പീറ്റർ ഓവറാക്കണ്ട
പീറ്റർ :എനിക്ക് ഒരു തമാശ പറയാനും പാടില്ലേ മിസ്സ് ജൂലി ഇവിടെ ഇരിക്ക് ഞാൻ പോയി വേറെന്തെങ്കിലും ഉണ്ടാക്കിയിട്ട് വരാം
പീറ്റർ കിച്ചണിലേക്ക് പോകാനോരുങ്ങി
ടിങ്.. ടോങ് പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്
ജൂലി :ഇതിപ്പോൾ ആരാണാവോ
പീറ്റർ :മിസ്സ് ജൂലി അവിടെ ഇരുന്നോ ഞാൻ പോയി നോക്കാം
പീറ്റർ വേഗം വീടിന്റെ വാതിൽ തുറന്നു റോസ് ആയിരുന്നു അത്
റോസ് :നീയോ ജൂലി എവിടെ
പീറ്റർ :അത് പിന്നെ മിസ്സ് ജൂലി
റോസ് :മിസ്സ് ജൂലിയോ
പീറ്റർ :അല്ല ജൂലിക്ക് നല്ല സുഖമില്ല
റോസ് :അവൾക്കെന്താ പറ്റിയത്
റോസ് വേഗം വീടിനുള്ളിലേക്ക് കയറി
ജൂലി :എടി നീ ആയിരുന്നോ
റോസ് :നിനക്കെന്തൊ ജൂലി സുഖമില്ലേ
ജൂലി :ഹേയ് ഒന്നുമില്ല ചെറിയൊരു പനി ഇപ്പോൾ കുറഞ്ഞു അല്ല നീ ഇതെങ്ങനെ അറിഞ്ഞു
റോസ് :ഞാൻ ഇതറിഞ്ഞിട്ടൊന്നും വന്നതല്ല നീ കോളേജിൽ വന്നിട്ട് രണ്ട് ദിവസമായില്ലേ അതുകൊണ്ട് എന്താ കാര്യമെന്ന് നോക്കാൻ വന്നതാ
ജൂലി :സുഖമില്ലാത്തത് കൊണ്ടാടി വരാത്തത് ഞാൻ ഇല്ലാത്തപ്പോൾ കോളേജിൽ വല്ല വിശേഷവും ഉണ്ടായോ
റോസ് :അങ്ങനെ വലിയ വിശേഷമൊന്നുമില്ല കുറച്ച് ക്ലാസുകൾ ഉണ്ടായിരുന്നു അത്ര തന്നെ അതിരിക്കട്ടെ ഈ പീറ്റർ ഇവിടെ സ്ഥിര താമസമാക്കിയോ
ജൂലി :ഹേയ് ഇല്ല ഇവൻ എനിക്ക് സുഖമില്ലാത്തതറിഞ്ഞ് ഇന്ന് വന്നതാ
റോസ് :ഹോ അങ്ങനെയാണല്ലേ
💬 Comments
View all comments