Chapter Title : കോമിക് ബോയ് 7 [Fang leng]
ജൂലി ഫ്രെഡ്‌ഡിയുടെ കരണത്തടിച്ചു
ജൂലി :ഇവന്റെ ദേഹത്തെങ്ങാനും തൊട്ടാൽ നിന്നെയൊന്നും ഞാൻ വെറുതേ വിടില്ല
പെട്ടെന്ന് തന്നെ ഫ്രെഡ്‌ഡി ജൂലിയുടെ അടുത്തേക്ക് നടന്നു എന്നാൽ വേഗം തന്നെ പീറ്റർ എഴുനെല്കുകയും ഫ്രെഡ്‌ഡിയുടെ കയ്യിലെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തു
പീറ്റർ :ഇതിലല്ലേ നീ ഇവരുടെ ഫോട്ടോ എടുത്തത് ഇനി നിനക്കിത് വേണ്ട
അതും പറഞ്ഞ് പീറ്റർ മൊബൈൽ ഫോൺ താഴെ എറിഞ്ഞു താഴെ വീണ മൊബൈൽ ചിന്നി ചിതറി
"എടാ " ദേഷ്യത്തോടെ ഫ്രഡ്‌ഡി പീറ്ററിനു നേരെ നടുന്നു അതുപോലെ തന്നെ പീറ്ററും ഫെഡ്‌ഡിയെ ലക്ഷ്യമാക്കി നടന്നു
പെട്ടെന്ന് തന്നേ ഫ്രെഡ്‌ഡിയുടെ കൂട്ടുകാർ ഫ്രെഡ്‌ഡിയെ പിടിച്ചു നിർത്തി "വേണ്ട ഫ്രെഡ്‌ഡി ജെയ്സനും കൂട്ടുകാരും വന്നിട്ടുണ്ട് ഇപ്പോൾ ഒരു പ്രശ്നം ഉണ്ടാക്കിയാൽ ശെരിയാകില്ല നമുക്ക് ഇവരെ പിന്നീട് കൈകാര്യം ചെയ്യാം "
ഇതേ സമയം തന്നെ ജൂലി പീറ്ററിനേയും പിടിച്ചു മാറ്റി "വേണ്ട പീറ്റർ നമുക്ക് പോകാം "
ഫ്രെഡ്‌ഡി :നീയൊന്നും രക്ഷപെട്ടെന്ന് കരുതണ്ട നമ്മൾ ഇനിയും കാണും
പീറ്റർ :അന്ന് നിന്റെ അന്ത്യമായിരിക്കും
ജൂലി വേഗം പീറ്ററുമായി മുൻപോട്ട് നടന്നു
ജൂലി :വേഗം നടക്ക് ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല
പീറ്റർ :അതിന് ജോൺ വന്നില്ലല്ലോ
പെട്ടെന്നാണ് റോസ് ജൂലിയെ വിളിച്ചത്
റോസ് :ജൂലി ദേ അങ്ങോട്ട് നോക്കിക്കേ
ജൂലി റോസ് കാണിച്ച ഭാഗത്തേക്ക് നോക്കി ഒരു തൂണിൽ ചാരി നിക്കുന്ന ജോൺ ആയിരുന്നു അത്
അവർ വേഗം ജോണിന്റെ അടുത്തേക്കെതിത്തി
റോസ് :നിൽക്കുന്ന നിൽപ്പ് കണ്ടോ മുഴുകുടിയൻ
ജോൺ :അയ്യോ നിങ്ങള് വന്നോ നമുക്ക് പോകണ്ടേ
റോസ് :ഉം നന്നായിട്ടുണ്ട് ഇവിടെ നടന്ന പുകിലൊന്നും ഇവൻ അറിഞ്ഞിട്ടില്ല ഇങ്ങനെ ഒരുത്തനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല
ജൂലി :റോസ് നീ അവനെ പിടിച്ചോ ഇല്ലെങ്കിൽ ഇവിടെയെങ്കിലും വീഴും വാ നമുക്ക് പുറത്തേക്കു പോകാം
അവർ നാലുപേരും സെന്ററിനു പുറത്തേക്കിറങ്ങി
റോസ് :എന്നാൽ ശെരി ജൂലി ഞാൻ ജോണിനെ വീട്ടിൽ വിട്ടേക്കാം നിങ്ങൾ ഇറങ്ങിക്കോ
ജൂലി :ശെരി റോസ് പിന്നെക്കാണാം ബൈ
റോസ് :ബൈ ജൂലി ബൈ
💬 Comments
View all comments