Chapter Title : കോമിക് ബോയ് 7 [Fang leng]
പീറ്റർ പിന്നെ കാണാം
ജൂലി പീറ്ററുമായി റോഡിലൂടെ മുൻപോട്ട് നടന്നു
ജൂലി :നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞത് അവന്റ അന്ത്യമാണെന്നൊ നീ ആരാന്നാ നിന്റെ വിചാരം
പീറ്റർ :പിന്നെ അവനോടൊക്കെ എങ്ങനെയാ പെരുമാറേണ്ടത് പിന്നെ മിസ്സ് ജൂലി ഒന്നും പറയണ്ട ഞാൻ പറഞ്ഞതല്ലേ ഉള്ളു മിസ്സ് ജൂലി അവനെ തല്ലിയില്ലേ
ജൂലി :അത് ശെരിയാ ആ തല്ല് സത്യത്തിൽ നിനക്കാ തരേണ്ടിയിരുന്നത് സംസാരിക്കാൻ പോകുന്നേന്ന് പറഞ്ഞിട്ട് പോയി തല്ലുണ്ടാക്കിയിരിക്കുന്നു നീ എന്താ വല്ല ഗുണ്ടയുമാണോ
പീറ്റർ :പിന്നെ ഞാൻ എന്താ ചെയ്യേണ്ടത് അവൻ മിസ്സ് ജൂലിയെ പറ്റി ഓരോന്ന് പറയുന്നത് കേട്ടോണ്ട് നിൽക്കണമായിരുന്നോ സത്യത്തിൽ അവനെയൊക്കെ കൊല്ലാനുള്ള കലി ഉണ്ടായിരുന്നു എനിക്ക് മിസ്സ് ജൂലി പിടിച്ചു മാറ്റിയത് കൊണ്ടാ അവന്മാർ രക്ഷപെട്ടത്
ജൂലി :എന്നെ പറഞ്ഞാൽ നിനക്കെന്താ പ്രശ്നം അവർ നിന്നെ അല്ലലോ പറഞ്ഞത്
പീറ്റർ :അത് ശെരിയാ ഞാൻ ചെയ്തത് തെറ്റായിപോയി ഇനി മിസ്സ് ജൂലിയുടെ കാര്യത്തിൽ ഇടപെടുന്നുമില്ല മിസ്സ് ജൂലിയോട് മിണ്ടുന്നുമില്ല എന്ത് ചെയ്താലും കുറ്റം എനിക്കാണല്ലോ
ജൂലി :അയ്യേ നീ എന്തിനാ ഇങ്ങനെ കുട്ടികളെ പോലെ ദേഷ്യപെടുന്നത് ഞാൻ വെറുതേ പറഞ്ഞതല്ലേ സത്യത്തിൽ അവന്മാർക്ക് നല്ലത് കൊടുക്കേണ്ടത് തന്നെയാ
പീറ്റർ :ഓ എല്ലാം പറഞ്ഞതിനു ശേഷം വെറുതേ പറഞ്ഞതാണെന്ന് ഈ മിസ്സ് ജൂലിക്ക് എന്നോട് ഒട്ടും സ്നേഹമില്ല എന്തായാലും ഒരു ഓട്ടോ പിടിക്ക് നമുക്ക് വേഗം വീട്ടിലെത്താം
ജൂലി :അത് വേണ്ട നമുക്ക് നടന്നു പോകാം.
പീറ്റർ :നടന്നു പോകാനോ എനിക്കൊന്നും വയ്യ
ജൂലി :ഞാൻ പറഞ്ഞതല്ലേ എനിക്ക് നിന്നോട് ഒരു കാര്യം പറയണമെന്ന് പോകുന്ന വഴിക്ക് ഞാൻ അത് പറയാം
പീറ്റർ :അയ്യോ അതിന്റെ കാര്യം ഞാൻ അങ്ങ് മറന്നു പോയി എന്താ മിസ്സ് ജൂലിക്ക് പറയാനുള്ളത്
ജൂലി :ശെരി ഞാൻ പറയാം പക്ഷെ അത് കേട്ട ശേഷം നീ എന്നെ കളിയാക്കരുത്
പീറ്റർ :കളിയാക്കരുതെന്നൊ എന്താ മിസ്സ് ജൂലി അത്രക്ക് കോമഡിയാണോ
ജൂലി :നീ ഒന്ന് പോയെ അതൊന്നുമല്ല
പീറ്റർ :എന്നാൽ പിന്നെ എന്താണെന്നു പറ
ജൂലി :അത് പിന്നെ
പീറ്റർ
💬 Comments
View all comments