0%

Chapter Title : കോമിക് ബോയ് 7 [Fang leng]

Author : Kambikathakal Read All Parts 234

:അത് പിന്നെ

ജൂലി :എനിക്ക് നിന്നെ..

പീറ്റർ :എന്താന്നു വച്ചാൽ പറ മിസ്സ്‌ ജൂലി

പെട്ടെന്ന് തന്നെ ഒരു ജീപ്പ് അവർക്ക് മുന്നിൽ ചീറി പറഞ്ഞു വന്നു നിന്നു

പീറ്റർ :ഏതവനാടാ അത് നിനക്കൊന്നും കണ്ണു കാണില്ലേ

അടുത്തനിമിഷം ജീപ്പിൽ നിന്ന് പുറത്ത് വന്നവരെ കണ്ട് ജൂലിയും പീറ്ററും ഞെട്ടി ഫ്രെഡ്‌ഡിയും ഗ്യാങ്ങും ആയിരുന്നു അത്

ജൂലി :പീറ്റർ ഇവൻമാരല്ലേ പാർട്ടിയിൽ വച്ച് പ്രശ്നമുണ്ടാക്കിയത്

പീറ്റർ :അതേ മിസ്സ്‌ ജൂലി ഇവന്മാർ എന്തൊ ഉറപ്പിച്ചിട്ടുള്ള വരവാ

ജൂലി :ഇനിയിപ്പോൾ എന്ത്‌ ചെയ്യും പീറ്റർ

പീറ്റർ :അത് തന്നെയാ ഞാനും ആലോചിക്കുന്നത്

ജൂലി :നീയല്ലേ കുറച്ച് മുൻപ് പറഞ്ഞത് ഇവന്മാരെ കണ്ടാൽ വെറുതേ വിടില്ലേന്ന്

പീറ്റർ :അതൊക്കെ ഞാൻ ഒരു ഓളത്തിൽ പറഞ്ഞതല്ലേ

ജൂലി :ദൈവമേ ഇനിയിപ്പോൾ എന്താ ചെയ്യുക ശെരി പീറ്റർ നമുക്ക് ഓടിയാലോ

പീറ്റർ :അത് നടക്കുമെന്ന് തോന്നുന്നില്ല അവരുടെ കയ്യിൽ ജീപ്പുണ്ട് എന്തായാലും നമുക്ക് മുൻപോട്ട് തന്നെ നടക്കാം

ജൂലിയും പീറ്ററും മുൻപോട്ട് നടന്നു

ഫ്രെഡ്‌ഡി :എന്റെ ഒരു ഭാഗ്യം നോക്കണേ നിങ്ങളെ ഇത്ര പെട്ടന്ന് കയ്യിൽ കിട്ടുമെന്ന് ഞാൻ ഒട്ടും വിചാരിച്ചേയില്ല അപ്പോൾ ഇനി എങ്ങനെയാ കാര്യങ്ങൾ

പീറ്റർ :നിനക്കൊക്കെ എന്തിന്റെ കേടാ മര്യാദക്ക് വഴിയിൽനിന്ന് മാറി നിൽക്ക് ഞങ്ങൾക്ക് വീട്ടിൽ പോകണം

ഫ്രെഡ്‌ഡി :അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാകും എന്നെ ഇനി കണ്ടാൽ എന്തൊ ഉണ്ടാക്കുമെന്നല്ലേ നീ പറഞ്ഞത് ഇനി നീ എന്താന്നു വച്ചാൽ ചെയ്തു കാണിക്ക്

ജൂലി :അതിവൻ അറിയാതെ പറഞ്ഞതാ ചേട്ടാ ക്ഷെമിചേക്ക്

ഫ്രെഡ്‌ഡി :ശെരി അവൻ പൊക്കോട്ടെ പക്ഷെ നീ ഇവിടെ നിൽക്ക്

പെട്ടെന്ന് പീറ്റർ ജൂലിയെയും കൊണ്ട് പുറകോട്ടു മാറി സംസാരിക്കാൻ തുടങ്ങി

പീറ്റർ :മിസ്സ്‌ ജൂലി ഇവന്മാർ വിടുന്ന ലക്ഷണമില്ല എന്തായാലും ഞാൻ ഒരു ബുദ്ധി പ്രയോഗിക്കാം

ജൂലി :നീ എന്താ പീറ്റർ നീ ചെയ്യാൻ പോകുന്നത്

ഫ്രെഡ്‌ഡി :എന്താടാ അവളോട് പിറുപിറുക്കുന്നത് നിന്റെ ധൈര്യമൊക്കെ ഇപ്പോൾ ഇവിടെ പോയി

പീറ്റർ :എന്റെ ധൈര്യത്തിനോന്നും ഒരു കുറവുമില്ല ഞാൻ നിന്റെ അവസ്ഥയെ പറ്റി ഇവളോട് പറഞ്ഞതാ

💬 Comments

View all comments