Chapter Title : കോമിക് ബോയ് 7 [Fang leng]
അടുത്തേക്ക് ഓടിയടുത്തു
എന്നാൽ ഇത്തവണ ഫ്രെഡ്‌ഡി പീറ്ററിന്റെ കാലിൽ ലോക്ക് ചെയ്ത് പീറ്ററിനെ താഴേക്ക് വീഴ്ത്തി ശേഷം പീറ്ററിന്റെ മുഖത്തു വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി പീറ്റർ ഫ്രെഡ്‌ഡിയിൽ നിന്ന് കുതറി മാറിയ ശേഷം നിലത്ത് നിന്ന് എഴുനേറ്റു
പീറ്ററിനു ചുറ്റുമുള്ളതോന്നും കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല ജൂലിയുടെ കരച്ചിൽ ഒരു ഭാഗത്തുനിന്നും അവന് കേൾക്കാൻ സാധിച്ചു പീറ്റർ കണ്ണ് തിരുമി ചുറ്റും നോക്കി എന്നാൽ അടുത്ത നിമിഷം തന്നെ പുറകിൽ നിന്നു വന്ന ഫ്രെഡ്‌ഡി പീറ്ററിന്റെ തല അടുത്ത് കണ്ട പോസ്റ്റിൽ കൊണ്ടിടിച്ചു പീറ്റർ വീണ്ടും റോഡിലേക്ക് തെറിച്ചു വീണു
ഒരു ചിരിയോട് കൂടി ഫ്രെഡ്‌ഡി വീണ്ടും പീറ്ററിനടുത്തേക്കെത്തി രക്തത്തിൽ കുളിച്ച പീറ്ററിന്റെ മുഖത്തേക്ക് വീണ്ടും ഇടിക്കാൻ തുടങ്ങി
ജൂലി വേഗം തന്നെ അവിടേക്ക് ഓടിയെത്തി ഫ്രെഡ്‌ഡിയെ തള്ളിമാറ്റിയ ശേഷം ജൂലി പീറ്ററിനെ വിളിക്കാൻ തുടങ്ങി
ജൂലി :പീറ്റർ പീറ്റർ ഒന്ന് എണീക്ക് പീറ്റർ പ്ലീസ്
എന്നാൽ ഫ്രെഡ്‌ഡി ജൂലിയെ അവിടെ നിന്നും തള്ളി മാറ്റി
ജൂലി :പ്ലീസ് ചേട്ടാ ഇനി അടിക്കല്ലേ നമ്മൾ പോയേക്കാം പ്ലീസ് ഒന്ന് വിട്ടേക്ക്
ഫ്രെഡ്‌ഡി :ശെരി ഇവനെ വിട്ടേക്കാം പക്ഷെ നീ എന്റെ കരണത്തടിച്ചത് ഞാൻ എങ്ങനെ മറക്കും അതിനുള്ള ശിക്ഷ നിനക്കും തരേണ്ട ഫ്രെഡ്‌ഡി ജൂലിയുടെ മുടിയിൽ കുത്തി പിടിച്ചു റോഡിലൂടെ നടന്നു
ജൂലി :വിടെടാ എന്നെ
ജൂലി കുതറി മാറുവാൻ ശ്രമിച്ചു
ഫ്രെഡ്‌ഡി :അടങ്ങി നിൽക്കെടി ഇല്ലെ...
പറഞ്ഞു തീരുന്നതിനു മുൻപേ ഫ്രെഡ്‌ഡി മുൻപിലോട്ട് തെറിച്ചു വീണു
ജൂലി വേഗം താന്നെ പുറകിലെക്ക് നോക്കി പീറ്റർ ആയിരുന്നു അത്
ജൂലി വേഗം തന്നെ പീറ്ററിനടുത്തെക്കോടി
ജൂലി :പീറ്റർ നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ വാ പീറ്റർ നമുക്ക് രക്ഷപ്പെടാം ഇനി ഇവിടെ നിൽക്കണ്ട
പീറ്റർ :എനിക്ക് പ്രശ്നമൊന്നും ഇല്ല ജൂലി നീ മാറി നിൽക്ക് ഞാൻ ഇവന്റെ കാര്യം നോക്കിക്കൊള്ളാം
ജൂലി :വേണ്ട പീറ്റർ നിനക്ക് ഇപ്പോൾ തന്നെ ഒരുപാട് പരിക്കുണ്ട്
ഇതേ സമയം ഫ്രെഡ്‌ഡി താഴെ നിന്ന് എഴുനേറ്റു
ഫ്രെഡ്‌ഡി :നിനക്ക് കിട്ടിയതോന്നും പോരല്ലേ ഇനി നീ ജീവനോടെ പോകില്ല
💬 Comments
View all comments