0%

Chapter Title : കോമിക് ബോയ് 8 [Fang leng]

Author : Kambikathakal Read All Parts 190

നിന്നുള്ള ശബ്ദം കേട്ട് പീറ്റർ തിരിഞ്ഞു നോക്കി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പീറ്റർ നടുങ്ങി കോമിക് മാസ്റ്റർ ആയിരുന്നു അത്

പീറ്റർ :മാ..സ്റ്ററോ

കോമിക് മാസ്റ്റർ :അതേ പീറ്റർ ഞാൻ തന്നെ എനിക്ക് നിന്നെ കണ്ടെത്താൻ കഴിയില്ലെന്ന് നീ കരുതിയോ

പീറ്റർ :മാസ്റ്റർ ഞാൻ..

മാസ്റ്റർ :നീ ഒന്നും പറയണമെന്നില്ല പീറ്റർ നീ ചെയ്ത തെറ്റ് എത്രത്തോളം വലുതാണെന്ന് നിനക്കറിയാമോ അതിനുള്ള ശിക്ഷ നീ അനുഭവിക്കണം

പീറ്റർ :ശിക്ഷയോ എന്തിന് ഞാൻ ഒന്നും ചെയ്തിട്ടില്ല മാസ്റ്റർ

മാസ്റ്റർ :ഒന്നും ചെയ്യാതെയാണോ നീ കോമിക് വേൾഡിൽ നിന്ന് പുറത്തേക്ക് വന്നത് കോമിക് വേൾഡിന്റെ പ്രധാനപ്പെട്ട നിയമമാണ് നീ തെറ്റിച്ചത്

പീറ്റർ :ഇല്ല മാസ്റ്റർ ഞാൻ വേണമെന്ന് കരുതി പുറത്തേക്ക് വന്നതല്ല എനിക്ക് ഞാൻ എങ്ങനെയാണ് പുറത്തേക്ക് വന്നത് എന്ന് കൂടി അറിയില്ല

മാസ്റ്റർ :നീ പറയുന്നതൊന്നും ഞാൻ വിശ്വസിക്കില്ല നിനക്ക് ആരാണ് പുറം ലോകത്തെ കുറിച്ച് അറിവ് തന്നത് എന്നുകൂടി എനിക്കറിഞ്ഞാൽ മതി

പീറ്റർ :ഞാൻ പറയുന്നത് സത്യമാണ് മാസ്റ്റർ ഞാൻ ഇവിടെ അബദ്ധത്തിൽ എത്തിപെട്ടതാണ് എന്നെ ഒന്ന് വിശ്വസിക്കണം മാസ്റ്റർ

മാസ്റ്റർ :അപ്പോൾ നീ പറയുന്നത് നീ അറിയാതെ പുറത്തേക്ക് വന്നു എന്നാണല്ലേ അങ്ങനെയെങ്കിൽ നീ എന്താ ഇതുവരെയും തിരിച്ചുവരാതിരുന്നത്

പീറ്റർ :ഞാൻ ശ്രേമിച്ചതാണ് മാസ്റ്റർ പക്ഷെ എനിക്ക് തിരിച്ചു വരുവാനുള്ള വഴി അറിയില്ലായിരുന്നു

മാസ്റ്റർ :ശെരി നിനക്ക് ഞാൻ ഒരവസരം കൂടി നൽകാം എത്രയും പെട്ടെന്ന് നീ കോമിക് വേൾഡിലേക്ക് തിരിച്ചെത്തെണ്ടതാണ്

പീറ്റർ :പക്ഷെ മാസ്റ്റർ ഞാൻ എങ്ങനെ

പീറ്റർ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ തന്നെ മാസ്റ്റർ പീറ്ററിനു സ്വർണ നിറത്തിലുള്ള ഒരു നാണയം നൽകി

പീറ്റർ :ഇതെന്താണ് മാസ്റ്റർ

മാസ്റ്റർ :ഇതാണ് കോമിക് കോയിൻ ഇത് നിന്നെ തിരികെ എത്താൻ സഹായിക്കും ഇത് കോമിക് ബുക്കിന്റെ പുറത്ത് വച്ച ശേഷം പൂർണ മനസ്സോടെ തിരികെ വരുവാൻ ആഗ്രഹിച്ചാൽ നിന്റെ ആഗ്രഹം നടക്കുന്നതാണ് പിന്നെ പ്രധാനപ്പെട്ടൊരു കാര്യം നീ ഏത് സമയത്താണോ കോമിക് വേൾഡിൽ നിന്ന് പുറത്തേക്ക് വന്നത് ആ സമയത്ത് തന്നെ യായിരിക്കണം

💬 Comments

View all comments