Chapter Title : കോമിക് ബോയ് 9 [Fang leng] [Climax]
പാടില്ല നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ അനുവദിക്കില്ല
പീറ്റർ :നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവിടെ നിന്ന് പോകില്ല ഞാൻ പോയാൽ നിനക്കത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ
അല്പനേരം നിശബ്ദയായ ശേഷം ജൂലി പീറ്ററിന്റെ മുഖം തന്റെ കൈകുള്ളിലാക്കി സംസാരിക്കാൻ തുടങ്ങി
ജൂലി :നീ പോകുന്നതിനേക്കാൾ വേദനയായിരിക്കും പീറ്റർ എന്റെ മുൻപിൽ വച്ച് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്കുണ്ടാകുക അതെനിക്ക് സഹിക്കാനാകില്ല പീറ്റർ എനിക്ക് നീ എവിടെയെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ മാത്രം മതി പീറ്റർ
പീറ്റർ :എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഞാൻ നിനക്ക് ഒരു ശല്യമായോ
ജൂലി :എന്തിനാ പീറ്റർ ഇങ്ങനെയൊക്കെ പറയുന്നത് നമുക്ക് വേറൊരു വഴിയും ഇല്ല പീറ്റർ എന്നോട് അല്പമെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നീ പോകണം പീറ്റർ പ്ലീസ് പീറ്റർ
പീറ്റർ :ഞാൻ പോയാൽ എല്ലാം ശെരിയാകുമെങ്കിൽ ഞാൻ പോകാം ജൂലി നീ പറയുന്നത് എന്തായാലും ഞാൻ അനുസരിക്കും കാരണം നിന്നെ എനിക്ക് അത്രയും ഇഷ്ടമാണ്
പീറ്ററിനു തന്റെ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അവൻ ഉറക്കെ കരയുവാൻ തുടങ്ങി ജൂലി പതിയെ പീറ്ററിനടുത്തേക്ക് എത്തി അവന്റെ കണ്ണുകൾ തുടച്ചു
ജൂലി :കരയല്ലേ പീറ്റർ നമുക്കിനി കുറച്ച് സമയമേ ഉള്ളു അത് നമുക്ക് സന്തോഷമായി പങ്കിടാം
ജൂലി പീറ്ററിനെ സോഫയിൽ ഇരുത്തി
ജൂലി :പീറ്റർ ഞാൻ നിനക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കാം നിനക്ക് എന്താ വേണ്ടത്
പീറ്റർ :എനിക്ക് വിശപ്പില്ല ജൂലി
ജൂലി :അതൊന്നും പറഞ്ഞാൽ പറ്റില്ല നിനക്ക് ഞാൻ ഉണ്ടാക്കുന്നതൊക്കെ വലിയ ഇഷ്ടമല്ലേ
പീറ്റർ :ജൂലി..
ജൂലി :ഞാൻ ഭക്ഷണം കൊണ്ട് വരാം
ജൂലി അടുക്കളയിലേക്ക് കയറി
അല്പസമയത്തിനു ശേഷം
ജൂലി :ഇതാ പീറ്റർ കഴിക്ക് അപ്പവും മുട്ടയും നിനക്ക് ഇഷ്ടമല്ലേ
ജൂലി പത്രം പീറ്ററിനു നേരെ നീട്ടി പീറ്റർ ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി
ജൂലി :എന്താ പീറ്റർ നീ ഒന്നും മിണ്ടാത്തത് ഇല്ലെങ്കിൽ എപ്പോഴും മിസ്സ് ജൂലിയുടെ ഭക്ഷണം സൂപ്പറാ പൊളിയാ എന്നൊക്കെ പറയാറുള്ളതല്ലേ നിന്റെ മിസ്സ് ജൂലി വിളി ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്
പീറ്റർ :നന്നായിയിട്ടുണ്ട് മിസ്സ്
💬 Comments
View all comments