0%

Chapter Title : കോമിക് ബോയ് 9 [Fang leng] [Climax]

Author : Kambikathakal Read All Parts 164

ഞാൻ കൂടെ ഉണ്ടല്ലോ പിന്നെന്താ ഇനി എല്ലാ തവണയും നമ്മൾ ഒരുമിച്ച് ഇവിടെ വന്ന് കാർണിവൽ കാണും എന്താ പോരെ

ജൂലി പതിയെ പീറ്ററിനെ നോക്കി പുഞ്ചിരിച്ചു അതോടൊപ്പം തന്നെ മുകളിൽ പല നിരത്തിലുള്ള ഫയർ വർക്കുകൾ തെളിയാൻ തുടങ്ങി ജൂലിയും പീറ്ററു പരസ്പരം കൈകൾ കോർത്ത് അത് ആസ്വദിച്ചു

കാർണിവലിനു ശേഷം ജൂലിയും പീറ്ററും വീട്ടിലേക്ക് തിരികെ നടന്നു

പീറ്റർ :ജൂലി ഓട്ടോയോ ടാക്സിയോ ഒന്നും കാണുന്നില്ലല്ലോ

ജൂലി :കാർണിവൽ അല്ലേ എല്ലാവരും തിരക്കിലായിരിക്കും വാ നമുക്ക് കുറച്ച് നടക്കാം

ജൂലിയും പീറ്ററും മുൻപോട്ട് നടന്നു

പീറ്റർ :നിനക്ക് കാർണിവൽ ഇഷ്ടപ്പെട്ടോ

ജൂലി :ഈ ദിവസം ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല പീറ്റർ ഞാൻ ഇന്ന്‌ ഒരുപാട് സന്തോഷിച്ചു എല്ലാത്തിനും നന്ദി പീറ്റർ

പീറ്റർ :എന്നോടെന്തിനാ നന്ദി പറയുന്നത്

ജൂലി :നീ വന്നില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിൽ ഇതൊന്നും നടക്കില്ലായിരുന്നു പീറ്റർ

പീറ്റർ :അങ്ങനെയൊന്നുമില്ല ജൂലി വാ നമുക്ക് നടക്കാം ഒരുപാട് നേരമായി

ജൂലി :പീറ്റർ ഞാൻ നിനക്ക് ഒരു സമ്മാനം വച്ചിട്ടുണ്ട്

പീറ്റർ :സമ്മാനമോ

ജൂലി വേഗം പോക്കറ്റിൽ നിന്ന് ഒരു ബോക്സ്‌ പീറ്ററിനു നൽകി

പീറ്റർ പതിയെ ബോക്സ്‌ അഴിച്ചു നോക്കി

പീറ്റർ :ജൂലി ഇത് ഞാൻ നിനക്ക് തന്ന വാച്ചല്ലേ

ജൂലി :ഇത് അതല്ല പീറ്റർ

ജൂലി വാച്ച് വാങ്ങി പീറ്ററിന്റെ കയ്യിൽ അണിയിച്ചു

ജൂലി :ഇത് ഞാൻ നിനക്ക് വേണ്ടി പണിയിച്ചതാ നീ തന്നത് പോലെ ഒന്ന് അതിൽ എന്തെങ്കിലും പ്രേത്യേകത ഉണ്ടോ എന്ന് നോക്ക് പീറ്റർ

പീറ്റർ :ഇതിൽ എന്താ j എന്ന് എഴുതിയിട്ടുണ്ടല്ലോ

ജൂലി :അത് എന്റെ പേരാണ് മണ്ടാ j ഫോർ ജൂലി ഇനി ഇത് നോക്കിക്കെ ജൂലി തന്റെ കയ്യിലെ വാച്ച് പീറ്ററിനു കാണിച്ചു

പീറ്റർ :ഇതിലെ p എന്റെ പേരായിരിക്കുമല്ലേ

ജൂലി :അതേ p ഫോർ പീറ്റർ

പീറ്റർ :ഇതൊക്കെ എപ്പോൾ ചെയ്തു

ജൂലി :അതൊക്കെ ചെയ്തു എന്താ ഇഷ്ടമായോ

പീറ്റർ ജൂലിയെ നോക്കി പതിയെ ചിരിക്കുക മാത്രം ചെയ്തു

ജൂലി :എന്താ ചിരിക്കുന്നത്

💬 Comments

View all comments