Chapter Title : കോമിക് ബോയ് 9 [Fang leng] [Climax]
മര്യാദക്ക് എന്റെ വീട്ടിൽ നിന്ന് പൊക്കോ പീറ്റർ ഒരിടത്തേക്കും വരില്ല
മാസ്റ്റർ :മനുഷ്യരുമായി സംസാരിച്ചു നിൽക്കാൻ എനിക്ക് സമയമില്ല വേഗം എന്നോടൊപ്പം വരാൻ നോക്ക് പീറ്റർ നിന്റെ നല്ലതിനാണ് ഞാൻ പറയുന്നത്
പീറ്ററിന്റെ കണ്ണുകൾ നിറയാൻ തുടങ്ങി
പീറ്റർ :മാസ്റ്റർ ദയവ് ചെയ്ത് എന്നെ ഇവിടെ നിൽക്കാൻ അനുവദിക്കണം എനിക്ക് ഒരിക്കലും ജൂലിയെ പിരിയാൻ സാധിക്കില്ല
മാസ്റ്റർ :നീ വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുകയാണ് പീറ്റർ നിന്റെ സമ്മതം ഇല്ലാതെയും എനിക്ക് നിന്നെ കൊണ്ട് പോകാൻ അറിയാം
"അവനെ പിടിച്ചുകൊണ്ട് വാ "
മാസ്റ്റർ പാടയാളിയോട് ഉത്തരവിട്ടു പടയാളി പീറ്ററിനു നേരെ നടന്നടുക്കുവാൻ തുടങ്ങി
ഉടൻ തന്നെ ജൂലി കരഞ്ഞു കൊണ്ട് മാസ്റ്ററുടെ അടുത്തേക്ക് ഓടി
ജൂലി :ഞാൻ നിങ്ങളുടെ കാലുപിടിക്കാം ദയവ് ചെയ്ത് അവനെ കൊണ്ട് പോകല്ലേ എനിക്ക് ഈ ലോകത്ത് വേറാരുമില്ല ഞാൻ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തരാം എന്റടുത്തുള്ള എല്ലാ സ്വത്തുക്കളും നിങ്ങൾ എടുത്തോ അവനെ മാത്രം എനിക്ക് വിട്ടുതന്നാൽ മതി
ജൂലി മാസ്റ്ററുടെ കാലിൽ വീണു കരയാൻ തുടങ്ങി
"അവനെ വിട്ടേക്ക് ഭടാ "മാസ്റ്റർ ഭടന് നിർദ്ദേശം നൽകി
മാസ്റ്റർ :എഴുന്നേൽക്ക് കുട്ടി
മാസ്റ്റർ പതിയെ ജൂലിയെ നിലത്ത് നിന്ന് എഴുന്നേൽപ്പിച്ചു
ജൂലി :അവനെ കൊണ്ട് പോകല്ലേ പ്ലീസ്
മാസ്റ്റർ പീറ്ററിനെ നോക്കി സംസാരിക്കാൻ തുടങ്ങി
മാസ്റ്റർ :കോമിക് വേൾഡിൽ നിന്ന് പുറത്തേക്കു വന്നതിനേക്കാൾ വലിയ തെറ്റാണ് നീ ഈ കുട്ടിക്ക് പ്രതീക്ഷകൊടുത്തതി ലൂടെ ചെയ്തിരിക്കുന്നത് ഒരു കോമിക് കഥാപാത്രം ആണെന്നറിഞ്ഞിട്ടും നീ ഈ കുട്ടിയെ പ്രണയിച്ചു നിന്നെ ഇവിടെ നിന്നുകൊണ്ട് പോകുന്നതിലൂടെ നിന്നെ തന്നെയാണ് ഞാൻ രക്ഷിക്കാൻ ശ്രമിച്ചത് എന്നാൽ ഈ കുട്ടിയുടെ മുൻപിൽ വച്ച് ഞാൻ നിസ്സഹായനാണു പീറ്റർ നീ ആദ്യം തിരിച്ചറിയേണ്ടത് നിനക്ക് ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല എന്നതാണ് കാരണം ഇത് നിന്റെ ലോകമല്ല ഒരു നിശ്ചിത സമയത്തിൽ കൂടുതൽ നീ ഇവിടെ നിന്നാൽ നിന്റെ ശരീരം പൂർണമായും നശിച്ചു നീ ഇല്ലാതാകുന്നതാണ് ഇപ്പോൾ തന്നെ നിന്റെ ശരീരം അതിനുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ടാകും ഒരു
💬 Comments
View all comments