Chapter Title : കോമിക് ബോയ് [Fang leng]
ഒരു ദിവസം ഇത് കൂടി വൃത്തിയാക്കണം "
സാധനങ്ങൾ സ്റ്റോർ റൂമിൽ വച്ച ശേഷം ജൂലി പുറത്തേക്കിറങ്ങുവാൻ തുടങ്ങി പെട്ടെന്നാണ് ജൂലിയുടെ കണ്ണിൽ അത് പെട്ടത് നീല നിറത്തിലുള്ള ഒരു ചെറിയ പെട്ടി
"അതേതാ ആ പെട്ടി ഇങ്ങനെയൊന്ന് ഞാൻ ഇവിടെ കണ്ടിട്ടില്ലല്ലോ എന്തായാലും ഒന്ന് നോക്കാം
ജൂലി ആ പെട്ടിയുമായി സ്റ്റോർ റൂമിനു പുറത്തേക്കിറങ്ങി
"ഇനി ഇത് തുറന്ന് നോക്കാം "
ജൂലി പതിയെ പെട്ടി തുറന്നു അതിനുള്ളിൽ ഒരു ചെറിയ പുസ്തകമായിരുന്നു ഉണ്ടായിരുന്നത്
"ഇതെന്താ കണ്ടിട്ട് ഒരു കോമിക് ബുക്ക് പോലെ ഉണ്ടല്ലോ ഇത് കൊണ്ട് ഞാൻ എന്ത് ചെയ്യാനാ ഏതായാലും ഇവിടെയിരിക്കട്ടെ"
ജൂലി ബുക്ക് മേശപ്പുറത്തേക്കിട്ടു
ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് പുറത്തുപോയ കേക്കും ഡിന്നറിനുവേണ്ട കാര്യങ്ങളും വാങ്ങണം
ജൂലി വേഗം തന്നെ വീടിനു പുറത്തേക്കിറങ്ങി
അല്പസമയത്തിനു ശേഷം
"അങ്ങനെ ഡിന്നറിനുള്ളതെല്ലാം വാങ്ങി ഇനി കേക്ക് കൂടി വാങ്ങണം ആനി ചേച്ചിയുടെ ബേക്കറിയിൽ പോകാം അവിടെയാകുമ്പോൾ നല്ല കേക്ക് കിട്ടും "
ജൂലി കുറച്ച് അപ്പുറത്തുള്ള ബേക്കറിയിലേക്ക് കയറി
ജൂലി :ചേച്ചി എനിക്ക് ഒരു കേക്ക് വേണം
ആനി :ഒരുപാട് നാളായല്ലോ എങ്ങോട്ടൊക്കെ കണ്ടിട്ട് എന്തായാലും വന്നല്ലോ മോൾക്ക് ഏത് കേക്ക് വേണം
ജൂലി :ഏതായാലും മതി
ആനി :എങ്കിൽ ബ്ലാക്ക് ഫോറെസ്റ്റ് എടുക്കാം കേക്കിൽ പേര് എഴുതണോ?
ജൂലി :അതൊന്നു വേണ്ട
ആനി :ശെരി ഇതാ കേക്ക് പിടിക്ക്
ജൂലി :എത്രയായി ചേച്ചി
ആനി :450
ജൂലി :ഇതാ ചേച്ചി പൈസ ഞാൻ പിന്നെ വരാം
അല്പസമയത്തിനുള്ളിൽ ജൂലി സാധനങ്ങളുമായി വീട്ടിലേക്കെത്തി
💬 Comments
View all comments