0%

Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]

Author : Kambikathakal Read All Parts 1.7K

അവിടെ എത്തിയ ആദ്യ ദിനകളിലൊക്കെ തോടെ നസീമ വല്ലാതെ ഭയപ്പെട്ടിരുന്നു..

രാത്രിയാവുമ്പോൾ തുടങ്ങുന്ന ചീവീടിന്റെ ശബ്ദം അവൾക്ക് അതിഭയാനകയായി തോന്നി. പകൽ സമയത്ത് ആണെങ്കിൽ പോലും ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാൻ അവൾ പേടിച്ചു. എങ്ങാനും ആനയോ മറ്റോ വന്നാലോ…. എന്നാൽ താൻ ഇഷ്ടപ്പെട്ട ഒരു ജീവിതം പ്രിയതമന്റെ കൂടെ ജീവിക്കുന്നതിനാൽ അവൾ പതിയെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു വന്നു..

വീട് വിട്ടിറങ്ങിയ നാസറിനെയും ഭാര്യയെയും കാണാൻ അവന്റെ ഉമ്മ ഇടക്കൊക്കെ വരുമായിരുന്നു. അവർക്ക് നസീമയെ വലിയ ഇഷ്ടമാണ്. ഇത് പോലൊരു മൊഞ്ചത്തി ഹൂറിയെ കെട്ടിയ എന്റെ മകൻ ഭാഗ്യവാനാണെന് അവർ ഇടക്കിടെ പറയുമായിരുന്നു, അപ്പോഴൊക്കെയും നസീമയുടെ കവിളുകൾ നാണം കൊണ്ട് റോസ് കളറാവുമായിരുന്നു.

തന്നെ ധിക്കരിച്ചു ജീവിക്കുന്ന മകനോട് പിതാവിന് അരിഷവും അമർഷവും കൂടിക്കൂടി വന്നു എന്നല്ലാതെ ഒരിക്കലും കുറഞ്ഞില്ല. അതിനിടക്ക് നസീമ ഒരു ആണ്കുഞ്ഞിൻ ജന്മം നൽകിയിരുന്നു. ജീവിതം ഒരു വിധം പച്ചപിടിച്ചു വരുന്നതിടക്ക് നാസറിന്റെ ഉമ്മ മരിച്ചു. അതയാൾക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്റെ മാതാവും പിതാവും എല്ലാമായ വ്യെക്തി വിടപറഞ്ഞപ്പോൾ അയാൾക്ക് ഉള്ള ഏക തുണയും നഷ്ടപ്പെട്ടു എന്നയാൾ തിരിച്ചറിയുകയായിരുന്നു.

*********

നാട്ടിൽ ഒരു തടിമിൽ ഏറ്റെടുത്ത് നടത്തി കൊണ്ടിരിക്കുകയാണ് നാസർ. ഏകദേശം പതിനാല് വർഷമായി ഈ ഫീൽഡിലാണ് അയാൾ. ഇപ്പോൾ അത്യാവശ്യം കച്ചവടം ഒക്കെയായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. ടൗണിൽ കണ്ണായ സ്ഥലത്ത് ഒരു വീട് വെക്കാൻ അയാൾ സ്ഥലം വാങ്ങിച്ചു പണി തുടങ്ങിയിരുന്നു. എങ്കിലും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് മാറി നിൽക്കാൻ അയാൾക്ക് ഇഷ്ടമായിരുന്നില്ല. അവിടെ നിൽക്കുമ്പോൾ

💬 Comments

View all comments