0%

Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]

Author : Kambikathakal Read All Parts 1.7K

ഉമ്മ അടുത്തുള്ള പോലെ അയാൾക്ക് തോന്നും.. അതൊരു കരുത്താണ്. നസീമയും പൂർണ്ണമായും ആ വീടും പരിസരവുമായി പൊരുത്തപെട്ട് കഴിഞ്ഞു. കുടുംബക്കാരായിട്ട് വളരെ അപൂർവം ആളുകൾ മാത്രമാണ് അവിടെ വിരുന്നു വരാറുള്ളത്. അതും വല്ലപ്പോഴും. തന്റെ ജീവിതം ഭർത്താവിനും മകനും വേണ്ടി ജീവിക്കുന്നതിൽ ഏറ്റവും സന്തോഷം നസീമക്ക് തന്നെ ആയിരുന്നു.

ആയിടെ ഒരു നാൾ തടിമിൽ പണിക്കാര് തമ്മിലുള്ള കശപിഷ തർക്കത്തിലേക്കും അടിയിലേക്കും കലാശിച്ചു. തടയാൻ ചെന്ന നാസറിനെ അതിൽ ഒരുത്തൻ പിടിച്ച് അടിച്ചു. ശരീരം വേദനയായപ്പോൾ നാസറും തിരിച്ചു കൊടുത്തു. അവർ തമ്മിൽ മൽപ്പിടുത്തം നടക്കുമ്പോൾ തല്ലിയവനെ മറ്റൊരാൾ വന്ന് വയറ്റിൽ കുത്തി, കുത്തുമ്പോൾ നാസർ അയാളെ പിടിച്ചു കീഴ്‌പ്പെടുത്തി നിൽക്കുകയായിരുന്നു. കുത്തേറ്റയാൾ അവരുടെ കണ്മുന്നിൽ തന്നെ വീണു മരിച്ചു. നാസറിന് എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ആരൊക്കെയോ ചേർന്ന് പോലീസിനെ വിളിച്ചപ്പോഴേക്കും കുത്തിയ ആൾ ഓടി രക്ഷപ്പെട്ടിരുന്നു. പോലീസെത്തി കാര്യങ്ങൾ ഒക്കെ മനസിലാക്കി വേണ്ട നടപടി ക്രമങ്ങൾ ഒക്കെ എടുത്ത് പ്രതിയെ പിടികൂടാൻ വേണ്ട തിരച്ചിൽ ഊർജ്ജിതമാക്കി.

നാസർ പിടിച്ചപ്പോഴാണ് കുത്തിയത് എന്നവർ പോലീസിനോട് പറഞ്ഞിരുന്നില്ല. തന്റെ സുഹൃത്ത് അഡ്വക്കേറ്റ് മനോജ് കുമാറിനെ നാസർ പോയിക്കണ്ട് കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു. പ്രതിയെ പിടികൂടിയാൽ തനിക്കുമെതിരെ കേസ് നിലനിൽക്കും എന്നറിഞ്ഞ നാസർ എന്ത് ചെയ്യും എന്നറിയാതെ പകച്ചിരുന്നു.

"നമുക്ക് വേണ്ടത് പോലെ ചെയ്യാം, താനിവിടുന്ന് തൽക്കാലം ഒന്ന് മാറി നിലക്ക്. കേസൊക്കെ ഒന്ന് ഒതുങ്ങട്ടെ"

"എങ്ങോട്ട് പോവും...?"

" വിദേശത്ത് പോകുന്നതാണ് ഏറ്റവും നല്ലത്.. ഇന്ത്യയിൽ തന്നെ ആകുമ്പോൾ പൊലീസിന് ആക്സസ് കൂടും.."

രാത്രി വൈകി വീട്ടിലെത്തിയ നാസർ

💬 Comments

View all comments