Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
നാസർ സാമ്പത്തികമായി സഹായിച്ചിരുന്നു.
*************
തലേന്ന് രാത്രി തുടങ്ങിയതാണ് കഠിനമായ വയർ വേദന. നേരം വെളുത്തിട്ടും ഒരു മാറ്റവും ഇല്ലാത്തതിനാൽ നസീമ കിടന്ന് പുളയുകയാണ്. ഇടക്കൊക്കെ വരുന്ന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി രാത്രിയിൽ ടാബ്‌ലെറ്റ് കഴിച്ചു കിടന്നതായിരുന്നു. പുലർച്ചെ നാല് മണിക്ക് വേദന അസഹനീയമായപ്പോൾ അവൾ മകൻ നബീലിനെ നീട്ടി വിളിച്ചു. ആ വലിയ തറവാട് വീട്ടിൽ അവർ രണ്ട് പേരും മാത്രമാണ് ഉണ്ടായിരുന്നത്. എത്ര വിളിച്ചിട്ടും നബീൽ കേൾക്കുന്നില്ല. വേദന കാരണം എണീറ്റ് പോവാൻ കഴിയാത്ത അവസ്ഥയാണ്. അവൾ ഫോണ് എടുത്ത് നബീലിനെ ഡയൽ ചെയ്തു. നിർഭാഗ്യവശാൽ ഫോണിൽ ബാലൻസ് ഇല്ലായിരുന്നു. ഇനിയെന്ത് ചെയ്യുമെന്ന് വ്യാകുലപ്പെട്ട് അവൾ നെറ്റ് ഓണ് ചെയ്ത് വാട്സാപ്പ് തുറന്നു. മകന്റെ ചാറ്റിൽ കയറി നോക്കുമ്പോൾ ലാസ്റ്റ് സീൻ പുലർച്ചെ 02 30 എന്ന് കണ്ടു. ഇത്രേം നേരം ഫോണിൽ ഇവൻ ആരോട് ചാറ്റ് ചെയ്ന്നു എന്നവൾ വേദനക്കിടയിലും ചിന്തിച്ചു. വാട്സാപ്പ് വഴി അവൾ നബീലിനെ വിളിക്കാൻ ശ്രമിച്ചു. മൂന്ന് നാല് തവണ റിംഗ് ആയപ്പോഴേക്കും നബീൽ ഫോണ് എടുത്തിരുന്നു.
എന്താ ഉമ്മാ... ?
എടാ എനിക്ക് ഭയങ്കര വയറുവേദന നീ ഒന്നിങ്ങോട്ട് വാ... "
... ദാ ഞാൻ എത്തിയെന്നും പറഞ്ഞവൻ ഫോണ് വെച്ചു. ക്ഷണനേരം കൊണ്ട് ഉമ്മയുടെ മുറിക്ക് മുന്നിലെത്തി. പക്ഷെ വാതിൽ അകത്ത് നിന്നും അടച്ചിട്ടിരിക്കുകയായിരുന്നു. അവൻ മുട്ടി വിളിക്കുമ്പോഴാണ് നസീമയും അക്കാര്യമോർത്തത്. വരുന്നൂ... എന്നും പറഞ്ഞവൾ വയറും അമർത്തിപ്പിടിച് എങ്ങനെയോ വാതിലിനടുത്തെത്തി കുറ്റി തുറന്നു. നബീൽ വാതിൽ തുറന്നതും അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നിയതും ഒരുമിച്ചായിരുന്നു. പുറകിലോട്ട് മറിയാൻ പോയ അവളെ നബീൽ ചാടിപ്പിടിച്ചു. ഒരു വീഴ്ച്ച പ്രതീക്ഷിച്ച നസീമ ഇപ്പോൾ തന്റെ പതിനെട്ട് വയസ് പ്രായമായ മകന്റെ കൈത്തണ്ടയിലാണ്. അവൻ ഉമ്മയെ താങ്ങിപ്പിടിച് കട്ടിലിൽ കിടത്തി. എന്താ സംഭവിക്കുന്നതെന്ന് അറിയാതെ പേടിച്ചു പോയിരുന്നു നബീൽ.
എന്താ പറ്റിയെ... ഉമ്മാ... എന്താ.... അവൻ പരിഭ്രാന്തിയോടെ ചോദിച്ചു.
ഭയങ്കര വയറുവേദന മോനെ.... അവൾ വയറിൽ അമർത്തിക്കൊണ്ട് പറഞ്ഞു. നബീൽ വേഗം അവിടുള്ള ജഗ്ഗിൽ നിന്നും ഒരു ഗ്ളാസ് വെള്ളമെടുത്ത്
💬 Comments
View all comments