Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
മകനും കൂർഗിലേക്ക് പുറപ്പെട്ടു. എല്ലായ്പ്പോഴും ബസിലാണ് അവർ പോയി വന്നിരുന്നത്. ഇപ്രാവശ്യം ജീപ്പിൽ പോകാം എന്ന് നബീൽ കുറെ പറഞ്ഞു നോക്കിയതാണ്. പക്ഷെ അഞ്ചാറ് മണിക്കൂർ ജീപ്പിൽ ഇരിക്കുന്ന കാര്യം നസീമാക്ക് അസഹ്യമാണ്..
നമുക്ക് ബസ്സിൽ തന്നെ പോകാം നബൂ... ജീപ്പിൽ ആണെങ്കിൽ കുലുങ്ങി കുലുങ്ങി എന്റെ നടുവൊടിയും...
അവൻ സമ്മതിച്ചു. വരാനിരിക്കുന്ന ദിവസങ്ങളുടെ ത്രില്ലിൽ ആയിരുന്നു അവനപ്പോൾ...
ഒരു വർഷത്തിന് ശേഷം കണ്ട് മുട്ടിയ ജേഷ്‌ട്ടത്തിയും അനുജത്തിയും പരസ്പരം ആശ്ലേഷിച്ചു സ്നേഹം പുതുക്കി.. അവരെ സൽക്കാരിക്കാൻ കൂർഗിൻറെ സ്‌പെഷ്യൽ വിഭവങ്ങൾ നസീറ ഒരുക്കിയിരുന്നു..
കളിച്ചും ചിരിച്ചും ഒരാഴ്ച പോയതറിഞ്ഞില്ല... നാട്ടിലേക്ക് തിരിച്ചു വരാൻ വേണ്ടി അവർ ബസ് സ്റ്റാൻഡിലേക്ക് യാത്ര തിരിച്ചു.. വൈകിട്ട് 4 മണിക്ക് മൈസൂരിൽ നിന്നുമുള്ള ഒരു ബസ് ഉണ്ട് തലശ്ശേരി വഴി കുട്ട്യായാടിയിലേക്ക്. സാധാരണ അവർ അതിലാണ് വരാറുള്ളത്. അവരെ ബസ് സ്റ്റാൻഡിൽ കൊണ്ട് വിടാൻ നസീറയും ഭർത്താവും കൂടെ പോയിരുന്നു.
"സമയം 4 കഴിഞ്ഞല്ലോ... ആ ബസ് ഇത് വരെ കണ്ടില്ലല്ലോ... " ജേഷ്‌ട്ടത്തിയുടെ ഭർത്താവ് വാച്ചിൽ നോക്കി പറഞ്ഞു..
എന്തായാലും ഞാൻ ഒന്ന് അന്വേഷിച്ചു വരാം എന്ന് പറഞ്ഞു കൊണ്ട് അയാൾ സ്റ്റാന്റിനുള്ളിലേക്ക് നടന്നു. അല്പ സമയത്തിന് ശേഷം തിരിച്ചു വന്നു.
"ആ ബാസ്സ് ഇന്ന് ഇല്ല.. ഇനി അതേ റൂട്ടിൽ 9 മണി കഴിഞ്ഞേ ബസുള്ളൂ... കുട്ട വഴി വേറെ ഒരു ലോക്കൽ ബസ് ഉണ്ട് 5 മണിക്ക്.. ആ റൂട്ടിൽ റോഡ് കുറച്ചു മോശമാണ്.. എങ്കിലും ഒരു 10 മണി ആവുമ്പോഴേക്ക് കുറ്റ്യാടി എത്തും... "
"അയ്യോ... ആ ബസ്സ് ഇല്ലേ... എങ്കിൽ ഇന്ന് പോവേണ്ട... നാളെ പോകാം... " ജേഷ്ടത്തി പറഞ്ഞു.
"അത് വേണ്ട ഇത്താ... എന്തായാലും ഇറങ്ങിയില്ലേ... ഇനി മടങ്ങേണ്ട... ആ റൂട്ടിൽ ഞാൻ പോയതാണ് കുട്ട വഴി വയനാട് ടച്ച് ചെയ്യും... 10 മണി ആവുമ്പോഴേക്ക് കുറ്റ്യാടി എത്താമല്ലോ... " നസീമ പറഞ്ഞു..
സമയം 5 മണി ആയപ്പോഴേക്കും കർണാടക റെജിസ്ട്രർ നമ്പറുള്ള ഒരു മിനി ബസ് അവിടെ വന്ന് നിർത്തി. സീറ്റുണ്ട്...
💬 Comments
View all comments