Chapter Title : കൂരാചുണ്ടിലെ ന്യുഇയർ രാവ് [മീര വിശ്വനാഥ്]
അവർ രണ്ട് പേരും നസീറയോടും ഭർത്താവിനോടും യാത്ര പറഞ്ഞു ബസ്സിൽ കയറി ടിക്കെറ്റ് എടുത്തു... നസീമ വിൻഡോ സൈഡിലായിട്ട് ഇരുന്ന് കാഴ്ചകൾ കാണുകയാണ്... മനോഹരമായ ചായതോട്ടങ്ങളും ഓറഞ്ചു പാടങ്ങളും പിന്നിട്ടു കൊണ്ട് ബസ് നീങ്ങുകയാണ്... ബസ്സിൽ വലിയ തിരക്കൊന്നുമില്ല.. ഒന്ന് രണ്ട് സീറ്റ് കാലിയാണ്..
ഒരു മണിക്കൂർ യാത്ര ചെയ്യുമ്പോഴേക്കും അവൾ ഒരു ചെറുമയക്കത്തിലേക്ക് വഴുതി... നബീൽ ഫോണിൽ കളിക്കുകയാണ്... പെട്ടെന്ന് ഠോ... ഹ് എന്ന വലിയ ശബദത്തോടെ ബസ് ഒരു സൈഡിലേക്ക് വഴുതി.. ബസിന്റെ ഒരു ടയർ പൊട്ടി പോയിരിക്കുന്നു... ഭാഗ്യത്തിന് അപകടം ഒന്നും ഉണ്ടായിരുന്നില്ല. കണ്ടക്ടറും ഡ്രൈവറും ഇറങ്ങി വന്നു ടയർ പരിശോധിച്ചു. മാറ്റിയിടാൻ ടയർ ഇല്ലാത്തതിനാൽ അവർ ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ട്.. കാട്ടിലായതിനാൽ ഫോണിൽ കൃത്യമായ നെറ്റവർക്ക് കുറവാണ്...
"നബൂ... പണിയാവുമോ....." നസീമ നബീലിന്റെ കയ്യിൽ പിടിച്ചമർത്തി ചോദിച്ചു.. ആ ബസ്സിൽ നിറയെ ഗ്രാമീണർ ആയിരുന്നു. എല്ലാവരും കന്നടക്കാർ... അവർക്ക് വലിയ ആധിയൊന്നും ഇല്ലായിരുന്നു. ഈ റൂട്ടിൽ ഇത് പതിവ് സംഭവം ആണ്...
"നോക്കാം.... കണ്ടക്ടർ എന്താ പറയുന്നത് എന്ന് കേൾക്കട്ടെ..." നബീൽ കണ്ടക്ടറുടെ അരികിലേക്ക് നടന്നു... ആ കാട്ടിൽ പെട്ടുപോയ അവസ്‌ഥ അവളിൽ ചെറിയ ഭയം ഉണ്ടാക്കി... ഇത്താത്ത പറഞ്ഞത് പോലെ നാളെ വന്നാൽ മതിയായിരുന്നു..
" ഈ ബസ് ഇനി പോവില്ല... മാറ്റിയിടാൻ ടയർ ഇല്ല പോലും... വേറെ ബസ് വരുന്നുണ്ട്... നമുക്ക് അതിൽ പോകാം എന്നാണ് കണ്ടക്ടർ പായുന്നത്.."
"പടച്ചോനെ.... ഏത് നേരത്തെനും ഇതിൽ കേറാൻ തോന്നിയത്....." നസീമ പിറുപിറുത്തു...
"സാരമില്ലുമ്മാ... രണ്ട് മണിക്കൂർ കഴിഞ്ഞാൽ വയനാട് എത്തും. അവിടുന്ന് വേറെ ബസ്സിൽ കേറാം... ഇതിപ്പോ വിഷമിച്ചിട്ട് എന്ത് ചെയ്യാനാ..." നബീൽ ഉമ്മയെ ആശ്വസിപ്പിച്ചു...
അല്പം കഴിഞ്ഞപ്പോൾ അത് വഴി ഒരു മിനിബസ് ആടിയുലഞ്ഞു വരുന്നത് ദൂരെ നിന്നും നബീൽ കണ്ടു. അവൻ ഉമ്മയെ ജാഗരൂപയാക്കി തയ്യാറാക്കി നിന്നു. ബസ്സിൽ ആദ്യം കയറിപ്പറ്റി സീറ്റ് പിടിക്കണം അവൻ മനസിൽ ഉറപ്പിച്ചു..
പ്രതീക്ഷകൾ തട്ടിത്തെറിപ്പിച്ചു കൊണ്ട് ആയിരുന്നു അവരുടെ മുന്നിൽ ആ തല്ലിപ്പൊളി ബസ് ബ്രെയ്ക് ചവിട്ടിയത്... അതിൽ നല്ല തിരക്കുണ്ട്...
💬 Comments
View all comments