Chapter Title : കൂട് [Rekha]
സുന്ദരിയാണ് .. അതിനേക്കാളും പെൺകുട്ടിയെ കണ്ടപ്പോഴേ സനൂപ് വീണു എന്നുപറയുന്നതാകും നല്ലത് ... പിന്നെ ജാതകമെന്നോ ... തറവാടുമഹിമയോ ഒന്നും അവന് ആവശ്യമില്ല . അപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ പെൺകുട്ടി സുന്ദരിയാണെന്ന് ?
ശിൽപയുടെ അച്ഛൻ 'അമ്മ പിന്നെ സഹോദരൻ ശ്യാം എന്നിവരടങ്ങുന്നതാണ് അവരുടെ കുടുംബം . അച്ഛൻ ഒരു എക്സ് ഗൾഫ് ആണ് . ശ്യാം എഞ്ചിനീയറാണ് .ശിലപയുടെ വിവാഹം കഴിഞ്ഞതിനുശേഷം വിവാഹം നോക്കാം എന്നതീരുമാനമായി നിൽക്കുന്ന ഒരു പാവം ചേട്ടൻ ... ?എന്നുകരുതി അച്ഛനും അമ്മയും പാവമല്ല എന്നല്ലാട്ടോ ... അവരും നല്ല പെരുമാറ്റമാണ്
ഇനി ഞാൻ ഉൾപ്പെടുന്ന ഗോപേട്ടൻ്റെ കുടുംബത്തിലെ ഓരോരുത്തരെ കുറിച്ചുപറയാം. കുടുബത്തിലുള്ളവരെ കുറിച്ചുപറയാതെ എങ്ങിനെയാ അവിടെയുള്ളവരുടെ ജീവിതത്തെകുറിച്ച് പറയുന്നത്
ചുരുക്കി പറഞ്ഞാൽ ...ഗോപൻ അബുദാബിയിൽ പെട്രോളിയം കമ്പനിയിൽ ജോലിചെയ്യുന്നു ആറുമാസം കൂടുമ്പോൾ അവധിക്ക് വരും. ഇനി സനൂപ് ഒപ്പം അവിടെത്തന്നെയാണ് . ഇനി അച്ഛൻ 'അമ്മ പ്രായത്തിൻ്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടങ്കിലും നല്ലരീതിയിൽപോകുന്നു . പിന്നെ ഈ വീട്ടിലെ അനിയത്തിപുത്രി സന്ധ്യ ... വിവാഹം കഴിഞ്ഞു .ഭർത്താവ് സാഗർ ഹോട്ടൽ ബിസിനസ്സ് നടത്തി തരക്കേടില്ലാതെപോകുന്നു .സന്ധ്യക്ക് 4 വയസ്സുള്ള ഒരു മകനുണ്ട്
ഗോപേട്ടന് 34 വയസ്സും , സനൂപിന് 30 ഉം , സന്ധ്യക്ക് 28 മാണ് പ്രായം പിന്നെ പറയാൻ വിട്ടുപോയ ഒരാളുണ്ട് ഈ വീട്ടിലെ വലിയ ഒരാൾ ... വേറെ ആരുമല്ല എൻ്റെ ചിന്നൂട്ടി ... എൻ്റെയും ഗോപൻ ചേട്ടൻ്റെയും മകൾ . ഇവരെല്ലാരെയും പറഞ്ഞിട്ട് എന്നെക്കുറിച്ചു പറയാതിരുന്നാൽ മോശമല്ലേ ... ഞാൻ പ്രിയ... ഞാനും സന്ധ്യയും സമപ്രായക്കാരാണ്
💬 Comments
View all comments