0%

Chapter Title : കൂട് [Rekha]

Author : രേഖ Read All Parts 367

നമുക്കെല്ലാവർക്കുംകൂടി ഫാമിലി ട്രിപ്പ് പോയാലോ എന്ന് . ഗോപേട്ടൻ്റെ അമ്മയും അച്ഛനും വരാൻ സമ്മതിച്ചില്ല അതിനാൽ ഒരു ദിവസത്തെ ട്രിപ്പ് മതി എന്നുപറഞ്ഞു എല്ലാവരുംകൂടി ... മൂന്നാറിലേക്ക് പോകാൻ തീരുമാനിച്ചു .

ഞാൻ അച്ഛനും അമ്മക്കുമൊപ്പം നിൽക്കാം എന്നുപറഞ്ഞപ്പോഴൊന്നും ഗോപേട്ടനുംപിന്നെ അച്ഛനും അമ്മയും സമ്മതിച്ചില്ല

അടുത്തുള്ള ഒരു വണ്ടിയും എടുത്തു ഞങ്ങൾ യാത്രയായി പ്രതീക്ഷിച്ചപോലെ ബോറിങ് ആയിരുന്നില്ല രീതിയിൽ ആട്ടും പാട്ടുമായി ഞങ്ങൾ അവിടെ എത്തിയതറിഞ്ഞില്ല
പുതുമോടികളായതിനാൽ സനൂപും ശിൽപയും അവരുടേതായാലോകത്തേക്ക് നടന്നപ്പോൾ ... സാഗറും സന്ധ്യയും മകനെ എന്നെ ഏൽപ്പിച്ചു അവരും തണുപ്പിനെ സ്വീകരിക്കാൻ നടക്കുമ്പോൾ ...

ഞാനും ആഗ്രഹിച്ചു ഗോപേട്ടനുംകൂടി ഉണ്ടായിരുന്നെങ്കിൽ . ഒറ്റക്ക് ഒരു കാഴ്ചക്കാരിയെപോലെ ഒറ്റപ്പെടൽ എന്നെ ശരിക്കും വേദനിപ്പിച്ചു . എല്ലാം ഉണ്ടായിട്ട് ഒറ്റപെടുന്നപോലെ ചില സമയങ്ങളിൽ പ്രിയപ്പെട്ടവർ അടുത്തില്ലെങ്കിൽ അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല ... അത് മറ്റുള്ളവരിൽനിന്നും മറക്കാൻ കുറ്റ്യാകളുമായി ഞാൻ ചിരിച്ചു കളിച്ചിരുന്നു
മോള് രാത്രി ശരിക്കും ഉറങ്ങാത്തതിനാൽ ശിൽപയുടെ അമ്മയുടെ അടുത്തിരുന്നു ഒപ്പം സന്ധ്യയുടെ മകനും ഞാൻ വെറുതെ നടക്കുമ്പോൾ ചേച്ചി ...

ശ്യാം :-ഞാനും കൂടി വരാം
എന്താണ് ശ്യാം വിളിച്ചത് ചേച്ചിയെന്നോ ?
അതല്ല ... ഗോപേട്ടൻ്റെ ഭാര്യയാണലോ അപ്പോൾ ആ ബഹുമാനം
അതിൻ്റെ ആവശ്യമില്ല എന്നെ പ്രിയ എന്ന് വിളിച്ചാൽ മതി ... പിന്നെ ഞാനാണ് ശ്യാമിനെ ചേട്ടാന്നു വിളിക്കേണ്ടത്
വേണ്ടായേ ഞാൻ പ്രിയാന്ന് വിളിക്കത്തെയുള്ളു
അങ്ങിനെ വഴിക്കുവാ
ഞങ്ങൾ അവിടെ നടക്കുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നുകൊണ്ടേയിരുന്നു അപ്പോഴാണ് അറിയുന്നത് എൻ്റെ വീടിനടുത്താണ് ശ്യാമിൻ്റെ തറവാടെന്നും ഞങ്ങൾ അമ്പലത്തിൽ പോകുമ്പോൾ ശ്യാം എന്നെ കണ്ടിട്ടുണ്ടെന്നും ...

അപ്പോൾ എന്നെ ചെറുപ്പത്തിൽ വായനോക്കിയിട്ടുണ്ടന്നു സാരം
അല്ലാതെപിന്നെ ... നോക്കിയിട്ടുണ്ട് ... കാണാൻ ഭംഗിയുള്ള പെണ്കുട്ടികളെക്കണ്ടാൽ നോക്കാതിരിക്കുമോ ...നോക്കാതിരിക്കണമെങ്കിൽ കണ്ണുപൊട്ടനാകേണ്ടിവരും .
കാര്യം എന്നെ പുകഴ്ത്തി പറഞ്ഞതാണെക്കിലും എനിക്കിഷ്ടമായി .

പുകഴ്ത്തിയതല്ല സത്യം പറഞ്ഞതാണ്
ഇപ്പോഴും ആ തറവാട് അവിടെയുണ്ടലോ
പാർട്ടീഷൻ കഴിഞ്ഞപ്പോൾ തറവാട് ഞങ്ങൾക്കായി ബാക്കിയെല്ലാം ചെറിയച്ഛൻന്മാരും എല്ലാം ഏറ്റെടുത്തു ... ആദ്യം ഞങ്ങൾ അത് പൊളിച്ചു വീടുവെക്കാം എന്നായിരുന്നു പക്ഷെ പിന്നെ അതിൻ്റെ തനിമയെകുറിച്ചു മനസ്സിലാക്കിയപ്പോൾ അങ്ങിനെതന്നെ നിലനിർത്താം എന്ന് തോന്നി . ഇടക്ക് ഞങ്ങൾ ഇപ്പോഴും പോകാറുണ്ട്
പറഞ്ഞുപിടിച്ചു നമ്മൾ അയൽവാസികളും ആയല്ലോ ...?

എനിക്ക് ആ തറവാട്ടിൽ ഒന്ന് പോകണമെന്നുണ്ട് പുറമേനിന്നുമാത്രമേ ഞാൻ കണ്ടിട്ടുള്ളു
അതിനെന്താ പ്രിയ ...അവിടെയുള്ളപ്പോൾ ഒന്ന്

💬 Comments

View all comments