0%

Chapter Title : കൂട് [Rekha]

Author : രേഖ Read All Parts 369

പറഞ്ഞാൽമതി ഞാൻ വരാം
അവിടെ ആരും ഇല്ലല്ലോ പിന്നെ ഒരുനോട്ടമില്ലാതെ അത് നാശമായിപ്പോകില്ലേ ?

ഇല്ല ആഴ്ചയിൽ ഒരാൾപോയി അവിടെ ക്ലീനാക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട് പിന്നെ മാസത്തിൽ ഞാൻ അവിടെപ്പോയി നിൽക്കാറുമുണ്ട്
ഒരു കാര്യം ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് സാഗർ എങ്ങിനെയാണ് ?
എന്തെ അങ്ങിനെ ചോദിക്കാൻ ?

അല്ല അവൻ ശില്പയോട് വല്ലാതെ പുഷ്പ്പിക്കൽ
അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് ഒരു ആണ് പെണ്ണിനോട് സംസാരിച്ചാൽ പുഷ്പ്പിക്കലാണ്
അതിപ്പോൾ ഞങ്ങൾ ആണുങ്ങളുടെ പ്രശ്നമായോ ?

അതെ ...ശ്യാമിൻ്റെ അനിയത്തിയായതിനാൽ ശ്യാമിന് ഉണ്ടാകില്ല ... ഇല്ലെങ്കിൽ അത് അസൂയതന്നെയാണ്.
അങ്ങിനെ അടച്ചാക്ഷേപിക്കരുത്
അതില്ല , ചിലപ്പോൾ എനിക്കത് തോന്നാത്തതാകും .എങ്കിൽ ശ്യാമിന് ശില്പയോട് പറഞ്ഞുകൂടേ . പറഞ്ഞിട്ടുണ്ട് അവൾ അത് ശ്രദ്ധിക്കാം എന്നും പറഞ്ഞിട്ടുണ്ട്
ഞാൻ സന്ധ്യയോടു സൂചിപ്പിക്കണോ ?

വേണ്ട ... എന്തിനാണ് വെറുതെയൊരു പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് , അവൾ എങ്ങിനെയെടുക്കും എന്നറിയില്ലല്ലോ ? എല്ലാവരും പ്രിയയെപോലെ മനസ്സിലാക്കുന്നവർ ആകണമെന്നുല്ലല്ലോ
മോനെ ശ്യാമേ ... വേണ്ട
ഇല്ല
ഞങ്ങൾ അവിടെനിന്ന് വരുമ്പോളേക്കും ഞാനും ശ്യാമും നല്ല കമ്പിനിയായി . ഇടക്കിടക്ക് വീട്ടിൽ വരുമ്പോൾ നല്ലരീതിയിൽ സംസാരിക്കാനും ഒപ്പം വാട്സാപ്പിലും ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി
അങ്ങിനെ സനൂപ് തിരിച്ചുപോയതിനുശേഷം എന്നെപോലെതന്നെ ശിൽപയും വിരഹദുഃഖം അനുഭവിക്കാൻ തുടങ്ങി .

ഞാൻ ഉച്ചയുറക്കത്തിന് മുകളിൽപോയി കിടന്നപ്പോൾ ഉറക്കം കിട്ടാത്തതിനാൽ ഞാൻ താഴേക്കിറങ്ങി
ഞാൻ നോക്കുമ്പോൾ ടെലിവിഷൻ ഓണാക്കികിടക്കുന്നു . ഈ ശില്പ എവിടെപ്പോയി ? ഞാൻ നോക്കുമ്പോൾ അവൾ പിന്നിൽ ആരോടോ ഫോണിൽ സംസാരിക്കുകയാണ്
അതിന് സാഗറേട്ടാ എനിക്ക് പേടിയാണ് ... ഇപ്പോ വേണ്ട പിന്നീട് ആകാം
പറ്റില്ല എന്നുപറഞ്ഞുകൊണ്ട് അവൾ ഫോൺകട്ട് ചെയ്തു.

ആരെങ്കിലും ഉണ്ടേയെന്നു ചുറ്റുഭാഗം നോക്കുമ്പോൾ ഞാൻ അവൾ കാണാതെ അവിടെനിന്നും മാറി
എന്താണ് അവൾ പറ്റില്ലെന്ന് പറഞ്ഞത് ... അതിനെകുറിച്ചായിരുന്നു എൻ്റെ മനസ്സുനിറയെ.
പതിവില്ലാതെ സാഗറും സന്ധ്യയും വീട്ടിൽവന്നപ്പോൾമുതൽ ശിൽപയുടെ മുഖത്തെ പേടിയോടുള്ള നിൽപ്പും എനിക്ക് എന്തോ പ്രശ്‌നംപോലെ തോന്നി

രാത്രിവരെ സാധാരണപോലെതന്നെ ആയിരുന്നു കാര്യങ്ങൾ ... ഞാൻ എനിക്ക് തോന്നിയതാകും എന്ന് സ്വയം മനസ്സിനെ ചിന്തിപ്പിച്ചു എന്നിരുന്നാലും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ശിൽപയുടെ റൂമിലേക്കാണ് .അർദ്ധരാത്രിയായപ്പോൾ ആരോ അടക്കം പറയുന്നതുപോലെ എനിക്ക് തോന്നി ഇരുട്ടായതിനാൽ എന്നെ അവർക്ക് കാണില്ലെങ്കിലും സാഗറും ശില്പയുമാണെന്ന് എനിക്ക് മനസ്സിലായി , സാഗർ എന്തോ പറഞ്ഞുകൊണ്ട് അവിടെനിന്നുംപോയി

അവൻ പോയതിനുശേഷം അവൾ ചുറ്റുഭാഗം നോക്കികൊണ്ട്‌

💬 Comments

View all comments