0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 39.7K

പിന്നാലെ ചെന്നു.

അവൾ തിരിഞ്ഞു നിന്നു.

"ഒരു എമർജൻസി കാര്യംപറയാൻ..."

"അതിലും വലിയ ഒരു എമെർജെൻസിക്ക് പോകുവാ ഞാൻ!"

ലത്തീഫ ഗൗരവത്തിൽപറഞ്ഞു.

"എന്താ എന്ന അർത്ഥത്തിൽ ഹേമന്ത് അവളെ നോക്കി.

ലത്തീഫ അപ്പോൾ ഗൗരവം വിടാതെ ഇടത് കൈയിലെ ചെറുവിരൽ ഉയർത്തി കാണിച്ചു.

"ഓ! മുള്ളാൻ പോകുവാരുന്നോ?"

അവൻ പെട്ടെന്ന് ചോദിച്ചു.

ലത്തീഫ അവനെ രൂക്ഷമായി നോക്കി.

പിന്നെ പൊട്ടിച്ചിരിച്ചു.

"പോടാ!"

പിന്നെ അവൾ തിരിഞ്ഞ് വാഷ്റൂമിന്റെ നേരെ പോയി.

ഹേമന്തും തിരക്കിട്ട് പോയി മൂത്രമൊഴിച്ച് തിരിച്ചു വന്ന് ലത്തീഫയെ കണ്ട സ്ഥലത്ത് വന്നു നിന്നു.

അൽപ്പം കഴിഞ്ഞ് വാഷ്‌റൂമിന്റെ വാതിൽ തുറന്ന് ലത്തീഫ പുറത്ത് വന്നു.

"മുള്ളി കഴിഞ്ഞു,"

അവൾ പറഞ്ഞു.

"എന്താ?"

ഹേമന്ത് കണ്ഠശുദ്ധി വരുത്തി.

"പാട്ടുപാടാൻ പോകുവാണോ?"

അവൾ ചോദിച്ചു.

"മാഡം ഞാൻ..."

ഹേമന്ത് പറഞ്ഞു തുടങ്ങി.

"സന്ദീപ് പറഞ്ഞു വിട്ടതല്ലേ?"

അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

"ആ ..."

ഹേമന്ത് അവിശ്വസനീയതയോടെ ചോദിച്ചു.

"ഹെ ..ഹെ ...എങ്ങനെ മനസ്സിലായി?"

"നീ സന്ദീപിന്റെ കൂട്ടുകാരനല്ലേ? നിങ്ങള് എപ്പഴും സയാമീസ് ഇരട്ടകളെപ്പോലെയല്ലേ പോക്കും വരവും പെൺകുട്ടികളെ നോക്കലും ഒക്കെ? അതായത് ബെസ്റ്റ് ഫ്രണ്ട്! അന്നേരം സിംപിൾ ആയി ഊഹിക്കാവുന്നതല്ലേയുള്ളൂ!"

"ആ ..അത് ശരിയാ!"

"നീ പോയി അവനോട് ..അതായത് സന്ദീപിനോട് നേരിട്ട് വന്ന് കാര്യം പറയാൻ പറ!"

ലത്തീഫ പുഞ്ചിരിച്ചു.

"റിയലി?"

അവിശ്വസനീയതയോടെ ഹേമന്ത് ചോദിച്ചു.

"റിയലി...'

ലോകത്ത് താൻ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ പുഞ്ചിരി അവന് സമ്മാനിച്ച് ലത്തീഫ പറഞ്ഞു.

"ഓക്കേ ..മാഡം..."

അതിരില്ലാത്ത സന്തോഷത്തോടെ ഹേമന്ത് അവളുടെ നേർക്ക് കൈകൾ കൂപ്പി.

💬 Comments

View all comments