0%

Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]

Author : സ്മിത Read All Parts 39.7K

"ഇതിൽപ്പരം സന്തോഷം എനിക്ക് ..എന്റെ ലൈഫിൽ ...വേറെ ...ഇതുവരേം...."

അവന്റെ കണ്ണുകൾ ഈറനണിയുന്നത് ലത്തീഫ കണ്ടു.

:ക്ലാസ്സിൽ പോടാ ബെസ്റ്റ് ഫ്രണ്ടേ...!"

അവന്റെ കവിളിൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു.

സന്ദീപ് ഇഷ്ടമറിയിച്ച ദിവസം ഏകദേശം രണ്ടു ദിവസങ്ങളോളം നേരിട്ടും ഫോണിലും ഒരു വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ പ്രണയിക്കുമ്പോഴുണ്ടാകാവുന്ന പരിണിത ഫലങ്ങളെക്കുറിച്ച് ലത്തീഫ അവനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ഓരോ മുന്നറിയിപ്പ് നൽകുമ്പോഴും സന്ദീപിന്റെ പ്രണയത്തിന്റെ ദൃഢത കൂടിയതല്ലാതെ പിന്നോട്ട് പോകുന്നില്ലായെന്ന് അവൾ അദ്‌ഭുതത്തോടെ കണ്ടു. അവസാനം സമൂഹം കുറ്റപ്പെടുത്താതെയിരിക്കാൻ അവരുടെ കൺമുമ്പിൽ എപ്പോഴും നല്ല ഒരദ്ധ്യാപികയും വിദ്യാർത്ഥിയും മാത്രമായി നിലനിൽക്കും എന്നും മിടുക്കനായി പഠിച്ച് ഉന്നത വിജയം നേടും എന്നുമുള്ള ഉറപ്പിൽ സന്തോഷത്തോടെ ലത്തീഫ അവന്റെ പ്രണയം സ്വീകരിച്ചു.

ഒരിക്കൽപ്പോലും അതിരുവിട്ട പ്രവർത്തിയോ നോട്ടം പോലുമോ തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാവാതെയിരിക്കാൻ രണ്ടുപേരും ശ്രമിച്ചു. എന്നും വൈകുന്നേരം അരമണിക്കൂർ ഫോൺ ചെയ്യുമ്പോൾ പോലും പ്രണയമോ കമിതാക്കൾക്കിടയിൽ കടന്നുവരാവുന്ന ചാപല്യം നിറഞ്ഞ സംസാരമോ സംഭവിക്കാതിരിക്കാൻ സന്ദീപ് ശ്രദ്ധിച്ചു.

അവന്റെ സമർപ്പണവും ദൃഢനിശ്ചയവും ലത്തീഫയെ വിസ്മയപ്പെടുത്തുന്നതായിരുന്നു.

എൻ എസ് എസ്സിന്റെ ഒരു പ്രോഗ്രാമിൽ ഒരു ഗ്രൂപ്പ് ഫോട്ടോ സെഷനിൽ വെച്ച് ഹേമന്ത് ലത്തീഫയോട് രഹസ്യമായി പറഞ്ഞു.

"മിസ്സെ..ഫോട്ടോയ്ക്ക് മിസ്സിന് സന്ദീപിനെ അടുത്ത് നിർത്തത്തില്ലെ?"

ലത്തീഫ പുഞ്ചിരിയോടെ അവനെ നോക്കി.

"സന്ദീപ് വരുമോ?"

"ഏഹ്?"

ഹേമന്ത് അദ്‌ഭുതത്തോടെ അവളെ നോക്കി.

"അപ്പം മിസിന് കുഴപ്പമൊന്നുമില്ലേ?"

അവൾ ഹേമന്തിന്റെ കണ്ണുകളിലേക്ക് നോക്കി.

"കുഴപ്പമോ?"

തരളിതമായ ശബ്ദത്തിൽ അവൾ ചോദിച്ചു.

"എനിക്കോ? എന്റെ മോനല്ലേ അവൻ?"

"എന്റെ ഈശ്വരാ!"

ഹേമന്ത് തലയിൽ കൈ വെച്ചു. പിന്നെ കൂട്ടുകാരോട്

💬 Comments

View all comments