Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
തമ്മിലുള്ള അകലം.
ഇരുവരും ലത്തീഫയുടെ വീട്ടിലേക്ക് തിരിച്ചു. സന്ദീപിന്റെ വീട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്.
പോകുന്നതിന് മുമ്പ് അവർ ലത്തീഫയെ വിളിച്ച് അറിയിച്ചിരുന്നു.
അവർ ലത്തീഫയുടെ വീടിനടുത്തെത്തി.
ദൂരെ നിന്ന് തന്നെ ഗേറ്റിലൂടെ ഒരു കറുത്ത ജീപ്പ് പുറത്തേക്കിറങ്ങിപ്പോകുന്നത് അവർ കണ്ടിരുന്നു.
ഹേമന്ത് വേഗത്തിൽ ബൈക്കോടിച്ച് അകത്തേക്ക് കയറി.
സിറ്റൗട്ടിൽ തന്നെ ലത്തീഫ നിൽക്കുന്നത് അവർ കണ്ടു.
അവരെക്കണ്ട് അവൾ പുഞ്ചിരിച്ചു.
"മാഡം, ആരാ ഇപ്പം ഇവ്ട്ന്ന് പോയത്?"
ബൈക്കിൽ നിന്ന് ചാടിയിറങ്ങി സന്ദീപ് ചോദിച്ചു.
അപ്പോഴേക്കും കോമ്പൗണ്ടിന്റെ ഒതുക്കിൽ ബൈക്ക് പാർക്ക് ചെയ്തതിന് ശേഷം ഹേമന്തും അങ്ങോട്ടേക്ക് വന്നു.
"ആരാ മാഡം , അത്?"
ഹേമന്തും ചോദിച്ചു.
"അത്..."
പുഞ്ചിരി നിലനിർത്തി ലത്തീഫ പറഞ്ഞു.
"ആരാണ് എന്നറിയില്ല ..."
ലത്തീഫ പറഞ്ഞു.
"വണ്ടിയുടെ ശബ്ദം ഞാൻ കേട്ട് പുറത്തിറങ്ങി വന്നപ്പോഴേക്കും ...അത് കോമ്പൗണ്ടീന്ന് വിട്ടുപോയി,"
"ങ്‌ഹേ!"
ഹേമന്തും സന്ദീപും പരസ്പ്പരം നോക്കി.
"മിക്കവാറും ഇന്ദ്രാണി പുരോഹിത് ആയിരിക്കണം!"
ലത്തീഫ പറഞ്ഞു.
അവർക്ക് എന്ത് പറയണമെന്ന് ഒരു രൂപവും കിട്ടിയില്ല.
എന്ത് ചെയ്യണമെന്നും.
അവർക്ക് അത്രമേൽ അവിശ്വസനീയമായിരുന്നു ആ വിവരം.
"അവരിപ്പോൾ ഇവിടെ? ഈശ്വരാ?"
സമീപംകിടന്ന കസേരയിൽ ഇരുന്ന് ഹേമന്ത് പറഞ്ഞു.
"എന്തിനാ വന്നേ അവരിവിടെ?”
തീർത്തും അക്ഷമനായി സന്ദീപ് ചോദിച്ചു.
"അത്..."
ലത്തീഫ അവർക്കെതിരെ ഇരുന്നു.
"സംഗതി അൽപ്പം പാനിക്കിങ് ആണ്..."
ലത്തീഫ് അവരുടെ മുഖത്തേക്ക് നോക്കി.
"ആ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഞാൻ ഇങ്ങനെ ഒരു കാര്യം ..നിങ്ങളെ അപകടത്തിലാക്കുന്ന രീതിയിലേക്ക് ...അങ്ങനെ ഞാൻ വിചാരിച്ചിരുന്നില്ല ഹേമന്ത്..ഇതിപ്പോൾ ..."
"മാഡം ..."
💬 Comments
View all comments