Chapter Title : കൂട്ടുകാരന്റെ അമ്മ [Smitha]
പൊഴിക്കുന്ന പഞ്ചവർണ്ണക്കിളികളുടെ മൊഴിയഴകുകൾ സന്ദീപ് കേട്ടു അപ്പോൾ .
ഹേമലത അവനെ നോക്കി.
"കസവ് സാരിയിൽ ... ഇത്ര ഭംഗിയായി ഞാൻ ആരെയും കണ്ടിട്ടില്ല ...കണ്ണുപറിക്കാൻ തോന്നിയില്ല അപ്പോൾ ഭഗവതീടെ മുമ്പിൽ ആന്റി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ...ഒരു ..ഒരു ..ദേവതയാണോ എന്ന് ഞാൻ ..." ആരാണ് ഇപ്പോൾ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത്?
തന്റെ കണ്ണുകളിൽക്ക് ഹേമലത നോക്കിയപ്പോൾ സന്ദീപ് സംശയിച്ചു.
ഒരു മഴയ്ക്കും ഇത്ര കുളിര് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല.
ഒരു നക്ഷത്രവും ഇത്ര പ്രകാശവും.
നെഞ്ചിലെ മണിയിടിപ്പുകൾ ഇത്ര സംഗീതത്തോടെ എപ്പോഴാണ് താൻ കേട്ടിട്ടുള്ളത്?
"മോനേ.."
ചുവന്ന പവിഴാധരങ്ങൾ വിറയ്ക്കുന്നത് സന്ദീപ് കണ്ടു.
"എന്താ മോൻ എന്നോട് ഇങ്ങനെയൊക്കെ ...? ഞാൻ ഹേമന്തിന്റെ ..മോന്റെ കൂട്ടുകാരന്റെ...അമ്മ ..."
മന്ദസമീരനിൽ മെക്സിക്കൻ പെരിവിങ്കിളിനോടൊപ്പം മഴവില്ലുകളും ഒഴുകിയെത്തുന്നുണ്ടോ?
അല്ലങ്കിൽ ഹേമലതയുടെ വിടർന്ന മിഴിമുനകളിൽ മഴവില്ലുകൾ പോലെ നിറയുന്ന മദഭരമായ സംഗീതത്തിൽ, ശിലകളെപ്പോലും പ്രണയലോലുപരാക്കുന്ന ശിൽപ്പഗന്ധർവ്വന്മാർ ഉറങ്ങിക്കിടക്കുന്നുണ്ടോ? "അറിയില്ല ...അറിയില്ല ആന്റി ..പക്ഷെ ഭഗവതീടെ മുമ്പിൽ ആന്റി പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ...മണിയൊച്ചയും ഒക്കെ കേട്ടപ്പോൾ ..ഐ ഡോണ്ട് നോ ..യൂ വേർ സംതിങ് ലൈക് ഹെവൻലി..."
ഹേമലത നിന്നു.
സന്ദീപും.
മഴമേഘങ്ങൾക്ക് വേണ്ടി വിതുമ്പുന്ന ദാഹാർത്തയായ ഭൂമിയുടെ നിശ്വാസമപ്പോൾ സന്ദീപിന്റെ കവിളിൽ തട്ടി.
വർഷധാരയേറ്റുവാങ്ങുന്ന താപഭൂമിപോലെ സന്ദീപ് അവളുടെ നിശ്വാസം ദേഹത്ത് ഏറ്റുവാങ്ങി.
സന്ദീപ് ബൈക്കിൽ കയറി.
അവന്റെ പിമ്പിൽ അവൾ കയറി.
പിമ്പിലിരുന്ന് അവൾ വലത് കൈകൊണ്ട് അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു.
ഇടത് കൈ തോളിലും.
അവൻ തിരിഞ്ഞ് ഹേമലതയെ നോക്കി.
"എന്താ?"
ഹേമലതയുടെ ചൂടുള്ള ശബ്ദം അവന്റെ കവിളിൽ തട്ടി.
💬 Comments
View all comments