0%

Chapter Title : ന്യൂ ഇയർ രാത്രി

Author : SUNDARAN Read All Parts 192.7K

അരുണിൻ്റെ അമ്മയെക്കൊണ്ട് സമ്മതിപ്പിക്കാൻ കുറച്ച് കഷ്ടപ്പെട്ടു, അവസാനം അവർ സമ്മതിച്ചു... അങ്ങനെ പ്ലാൻ ചെയ്തപോലെ എല്ലാം സെറ്റ് ആയി കൃത്യം 12 മണി ആയപ്പോൾ ചിക്കൻ എല്ലാം ഗ്രിൽ ചെയ്ത് പൊറോട്ടയും ചപ്പാത്തിയും എല്ലാം ടേബിൾ il നിരത്തി, ബീർ ഓരോരുത്തരും ഓരോന്ന് എടുത്ത് പൊട്ടിച്ചു, കൂട്ടത്തിൽ ഏറ്റവും ആവേശം അനുവിനായിരുന്നു, അതിൽ സംശയം ഒന്നുമില്ലായിരുന്നു... അവൾ ഒരു സിപ് കുടിച്ച ശേഷം സ്റ്റൈലിൽ ഒരു പീസ് ചിക്കൻ എടുത്ത് ടച്ചിങ്സ് കഴിക്കണ പോലെ കഴിച്ചു അന്നേരം അരുൺ അവളോട് ചോദിച്ചു
അരുൺ: നീ ഇത് ഫസ്റ്റ് ടൈം തന്നെയല്ലേ?
ഞാൻ: കുട്ടി കെമിയണെന്ന് തോന്നുന്നു
എന്നുംപറഞ്ഞ് ഞങ്ങൾ ഓരോ സിപ് ബീർ കുടിച്ചു, (എനിക്ക് appy fizz inte റെഡ് കളർ ബോട്ടിലിൽ വരുന്ന ഡ്രിങ്കിൻ്റെ രുചി ഇഷ്ടമാണ് അതിൻ്റെ രുചിയും ബിയറിൻ്റെ രുചിയും ഒന്നായത് കൊണ്ട് എനിക്ക് ബീർ കുടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല)
അങ്ങനെ ഓരോന്നും മിണ്ടിയും പറഞ്ഞും ഇടക്ക് ചിയേർസ് ഒക്കെ പറഞ്ഞ് ഞങൾ ബീർ കുടിച്ചൊണ്ടിരുന്നു, ഞങ്ങളുടെ മൂന്നുപേരുടെയും ഏകദേശം തീരാറായപ്പോഴും അനുവിൻ്റെ പകുതി ആവുന്നതെ ഒള്ളൂ...
കിരൺ: എന്താടി അനു, ആദ്യം കാണിച്ച ആവേശമൊന്നുമില്ലല്ലോ ഇപ്പോൾ?
ഞാൻ അവളുടെ മുഖം എപ്പോഴാണ് ശ്രദ്ധിച്ചത് ബീർ ചെറുതായി അവൾടെ തലക്ക് പിടിച്ച് തുടങ്ങി, അവളുടെ കണ്ണുകൾ മെല്ലെ ചായുന്നുണ്ടായിരുന്നു...
ഞാൻ: അനു.... എടി അനു... മോളെ എഴുന്നേക്ക്, എന്താ ഉറക്കം വരുന്നുണ്ടോ?
സമയം ഏകദേശം 1 മണിയോട് അടുത്തിരുന്നു
അപ്പോഴാണ് വേറെ ഒരാളുടെ കൂർക്കം വലി കേൾക്കുന്നത്
അരുൺ ഉറങ്ങിയായിരുന്നു
കിരൺ: അടിപൊളി

💬 Comments

View all comments