Chapter Title : ഞാനും അവളും ഒന്നായി [SUNDARAN]
" അല്ല എന്നിട്ട് തമ്പ്രാട്ടിയെവിടെ? ഇവിടെ ഇല്ലേ?"
അച്ഛമ്മ : " അവൾ അടുക്കളയിലുണ്ട്, ഞാൻ അവളോട് ജ്യൂസ് എടുക്കാൻ പറയാം"
ഞാൻ: " കാലുവേദന ഒക്കെ എങ്ങനെ ഉണ്ട്, കുറവുണ്ടോ.?"
അച്ഛമ്മ: "ഇല്ല കുട്ട്യേ, നടക്കാനൊന്നും വയ്യ, പിന്നെ ഇപ്പൊ ഈയിടെയായി കാഴ്ചയും കേൾവിയും ഒന്നൂടെ കുറഞ്ഞതുപോലുണ്ട്"
ഞാൻ: " മരുന്നൊക്കെ നേരത്തിന് കഴിക്കുന്നില്ലേ? "
അച്ഛമ്മ: " ഉണ്ട് മോനെ, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ, എന്നുവേണ്ട ഇല്ലാത്ത അസുഖങ്ങളില്ല എനിക്ക്, മരുന്ന് എല്ലാംകൂടെ കഴിച്ചാൽ പിന്നെ എന്തെന്നില്ലാത്ത ക്ഷീണമാണ്..."
ഞാൻ :"മരുന്നിൻ്റെ ഡോസ് കാരണമാണ്.."
അച്ഛമ്മ: " അനു മോളെ അനു... ദേ വിഷ്ണുവേട്ടൻ വന്നിട്ടുണ്ട്, ഏട്ടൻ ഒരു ജ്യൂസ് എടുത്തോണ്ട് വാ"
അപ്പുറത്തുന്ന് അനു
അനു :" അതെന്താ ഏട്ടൻ ഇങ്ങോട്ട് വന്നാൽ, എന്നെ പെണ്ണുകാണാൻ വന്നതല്ലല്ലോ, ഇങ്ങോട്ടേക്ക് വരാൻ പറ, അയ്യട സൂക്ഷിച്ചിരിക്കുവാ അവിടെ, ഞാൻ ഇവിടെ ഓരോ പണിയില..."
അച്ഛമ്മ: " ഓ ഈ പെണ്ണ്, എൻ്റെ പൊന്നുമോനെ ഇവൾ ഈ ഇടയായിട്ട് ഇപ്പോ ഇങ്ങന, എന്തുപറഞ്ഞാലും തർക്കുത്തരവും തറുതലയും, തിളച്ച് നിക്കണ പ്രായം അല്ലെ, പറഞ്ഞിട്ടെന്ത് കാര്യം, മോൻ ഇരിക്ക് അച്ഛമ്മ പോയി എടുത്തിട്ട് വരാം"
ഞാൻ: "അത് വേണ്ട, സാരില്യ ഞാൻ പോയി എടുത്തോളാം"
അച്ഛമ്മ: " എങ്കിൽ ശരി ഞാൻ പോയി ഒന്നു മയങ്ങട്ടെ, നല്ല ക്ഷീണം, ചോറ് ഉണ്ടിട്ട് പോയാൽ മതി കേട്ടുവോ?"
ഞാൻ: " ശരി അച്ചമ്മേ, ഞാൻ പോയി അവളുടെ മടി മാറ്റട്ടെ"
അച്ഛമ്മ: "ആയിക്കോട്ടെ മോനെ"
അച്ഛമ്മ മെല്ലെ എഴുന്നേറ്റ്,
💬 Comments
View all comments