Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 1
നീ എന്താ ഇവിടെ ഇരിക്കുന്നത്.. ധനീഷ് എവിടെ?" ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി..ഞാൻ അവളെ പിടിച്ചെഴുന്നേല്പിച്ചു.. " അഭി പ്ളീസ്... ആരെങ്കിലും കാണും... " അവൾ ഉടനെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് കരയാൻ തുടങ്ങി..
ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായ ഞാൻ മെല്ലെ അവളുടെ തോളിൽ പിടിച്ചു അവിടെ നിന്ന് പുറത്തേക്കു നടന്നു.. അവിടെ നിന്നും ഒരു ബോട്ടിൽ മിനറൽ വാട്ടർ എടുത്തു ഞാൻ അവൾക്കു കൊടുത്തു... അതും കുടിച്ചു കൊണ്ട് അവൾ മെല്ലെ ഏങ്ങലടക്കി... " അഭി .. പറ എന്താ പ്രോബ്ലം... " അവൾ കണ്ണ് തുടച്ചു മറുപടി പറയുന്നതിന് മുന്നേ ഓഫീസിലെ പ്യൂൺ ഓടി വന്നു... " അജു സാറേ, വേഗം ഒന്ന് വന്നേ.. അവിടെ ധനീഷ് സാറും വേറെ ആരാണ്ടൊക്കെയോ കൂടി തല്ലുണ്ടാക്കുന്നു.. "
ഞാൻ അഭിയെ ഒന്ന് നോക്കി എന്നിട്ടു വേഗം അയാളുടെ കൂടെ സംഭവം നടക്കുന്നിടത്തേക്ക് ഓടി. പുറകെ ഓടി വരുന്ന അഭിയെ ഞാൻ കണ്ടു. . അവിടെ ധനീഷ് വേറെ രണ്ടു എംപ്ലോയീസും കൂടെ തല്ലു കൂടുകയാണ്.. ആൾക്കാരൊക്കെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. മൂന്നു പേരും നല്ല വെള്ളത്തിൽ ആണ്.. അവർ പരസ്പരം ഷർട്ടിന്റെ കോളറിന് കുത്തി പിടിച്ചിരിക്കുകയാണ്.. ഞാൻ ചെന്ന് പിടിച്ചു മാറ്റാൻ ശ്രമിച്ചു.. എന്നാൽ അവർ വിടാൻ കൂട്ടാക്കുന്നില്ല.. അവസാനം വേറെ ഗതിയില്ലാതെ ഞാൻ ധനീഷിന്റെ കരണത്തിട്ടൊന്നു പൊട്ടിച്ചു.. അതോടെ അവർ പിടി വിട്ടു.. ധനീഷ് താഴെ വീണു.. " സ്റ്റെപ് ബാക്ക്.. " ഞാൻ തല്ലു കൂടി കൊണ്ടിരുന്ന മറ്റുള്ളവരോട് അലറി.. " ആരാടാ
💬 Comments
View all comments