Chapter Title : കൂട്ടുകാരന്‍റെ ഭാര്യ 1
ഞാൻ കൈ കഴുകി വന്നു..
" നീ വാ , വന്നു കയ്യോടെ ആ സാധനം എടുത്തു താ .." ധനീഷ് എന്നോട് പറഞ്ഞു.. " നിന്റെ സാധനം അവിടെ തന്നെ ഉണ്ട് ബ്രോ.. അതാരും കൊണ്ട് പോവില്ല.. " എനിക്ക് പെട്ടെന്ന് അവിടം വിട്ടു പോകാൻ ഒരു മടി പോലെ... " അതൊന്നും ശരിയാവൂല്ല മോനേ . അത് കയ്യിൽ കിട്ടാതെ എനിക്ക് സമാധാനമാവില്ല.. " അവൻ എന്നെ നിർബന്ധിച്ചു.. അവസാനം എനിക്ക് സമ്മതിക്കേണ്ടി വന്നു.. " അഭീ ഞങ്ങൾ ഇപ്പൊ വരാം. " ധനീഷ് വിളിച്ചു പറഞ്ഞു കൊണ്ട് എന്നെയും ഉന്തി തള്ളി പുറത്തേക്കു നടന്നു.. ഞാൻ തിരിഞ്ഞു അടുക്കളയിലേക്കു നോക്കുന്നതിനു മുന്നേ അവൻ വാതിലടച്ചു കഴിഞ്ഞിരുന്നു..
ഞങ്ങൾ എന്റെ വീട്ടിലേക്കു പോയി. chivas regalഇന്റെ ഒരു ബോട്ടിൽ അവന്റെ കയ്യിലേക്ക് കൊടുത്തു... " ടാ.. നീയിപ്പോ ഇതും കൊണ്ട് അങ്ങോട്ട് പോവണ്ട.. അവൾക്കു നീ കുടിക്കുന്നത് അത്ര ഇഷ്ടമല്ല എന്നാ തോന്നുന്നത്.. " ഞാൻ അവനോടു പറഞ്ഞു.. " ഇല്ല.. ഞാൻ ഇവിടെ തന്നെ ഇത് ലോക്ക് ചെയ്തു വെച്ചോളാം.. " അവൻ പറഞ്ഞു എന്നിട്ട് പണ്ട് അവൻ ഉപയോഗിച്ചിരുന്ന ലോക്കർ തുറന്നു അതിനുള്ളിലേക്ക് ബോട്ടിൽ വച്ചു. അത്രയെങ്കിലും സമാധാനം... കണ്ട ദിവസം തന്നെ അവന്തികയ്ക്ക് ഒരു ബാഡ് ഇമ്പ്രെഷൻ കൊടുക്കണ്ടല്ലോ...
ഞങ്ങൾ എന്റെ വീട് പൂട്ടി ധനീഷിന്റെ വീട്ടിലേക്കു തിരിച്ചു നടന്നു... അവൻ കയ്യിലുണ്ടായിരുന്ന കീ ഉപയോഗിച്ച് വാതിൽ തുറന്നു... " അഭീ, നീ എവിടെയാ... " ധനീഷ് വിളിച്ചു ചോദിച്ചു.
💬 Comments
View all comments