Chapter Title : കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]
ആൻസിക്ക് വെപ്രാളവും പേടിയുമായി. അവനെ അവിടെ ചെയറിൽ ഇരുത്തിച്ച് പുറത്തേക്കിറങ്ങി. റോഡിലൂടെ ഇടക്ക് പോവുന്ന വണ്ടികളിലേക്കായിരുന്നു ശ്രദ്ധ. ഭാഗ്യത്തിന് അത് വഴി ഒരു ഓട്ടോ വന്നപ്പോൾ അവൾ റോഡിലേക്കോടി വിളിച്ചു കൂവി. ശേഷം വീട് പൂട്ടി മകനെയും കൊണ്ട് ഓട്ടോയിൽ കയറി. ധൈര്യത്തിന് ചന്തുവിനെയും കൂട്ടാൻ വേണ്ടി അവൾ ആലോചിച്ചു. വേദന സഹിച്ചു പിടിക്കുന്ന ജോമോനാണ് ചന്തുവിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തത്. അവളവനെ ചേർത്തു പിടിച്ചു. വണ്ടി വേഗം അവന്റെ വീട്ടിലെത്തി. ആൻസി ചന്തുവിനെ നീട്ടി വിളിച്ചു. എന്താണെന്ന് മനസിലാവാതെ മമ്മിയുടെ ശബ്ദം കേട്ട് ഭക്ഷണം കഴിക്കുന്ന ചന്തു ഓടി പുറത്തെത്തി. ഉദ്ദേശിച്ച പോലെ ഓട്ടോയും പുറത്തിറങ്ങി നിൽക്കുന്ന മമ്മിയെയും കണ്ടപ്പോൾ പന്തികേട് മനസിലായി ഓടി അടുത്തേക്ക് ചെന്നു. വയ്യാതെ ഇരിക്കുന്ന ജോമോനെയും വെപ്രാളത്തോടെ നിൽക്കുന്ന മമ്മിയെയും കണ്ടപ്പോൾ അവൻ വേറൊന്നും ചിന്തിച്ചില്ല. കയ്യും കഴുകി ആ സമയം കോലായിലേക്ക് എത്തിയ മുത്തശിയോടും മുത്തച്ഛനോടും പറഞ് ചന്തു ഓട്ടോയിൽ കയറി ജോമോനെ താങ്ങി ഇരുന്നു. മമ്മിയുടെ വെപ്രാളം കണ്ട് അവനു ഒന്നും ചോദിക്കാനും കഴിഞ്ഞില്ല തോന്നിയതുമില്ല. അതിനിടയിൽ ആൻസി രണ്ടു മൂന്ന് തവണ ഭർത്താവിനെ കാൾ ചെയ്തു. പക്ഷെ എടുത്തില്ല....
വണ്ടി നേരെ ആശുപത്രിയിൽ എത്തി ജോമോനെ എമർജൻസി ഡിപ്പാർട്മെന്റ് ഇൽ കൊണ്ടു പോയി. പരിശോധിക്കുന്ന സമയം ആൻസി പുറത്തിറങ്ങി. അവളെയും കാത്ത് പുറത്ത് ഓട്ടോക്കാരനും ചന്തുവും നിൽപുണ്ടായിരുന്നു. അവൾ വേഗം ഓട്ടോക്കാരന് പൈസ കൊടുത്തു. വെപ്രാളം മാറാതെയുള്ള ആൻസിയെയും കൊണ്ട് ചന്തു പുറത്തുള്ള ചെയറിൽ ഇരുന്നു. അവൻ കൂടെയുള്ളത് അവൾക്ക് നല്ല ആശ്വാസം നൽകി.
💬 Comments
View all comments