0%

Chapter Title : കൂട്ടുകാരന്റെ മമ്മി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 34.7K

അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോൾ ആ അവസ്ഥ ചന്തുവിന് മനസിലായി. പുറത്ത് ചെറുതായി മഴ പെയ്യാൻ തുടങ്ങി.
“ഒന്നും പേടിക്കാനില്ല മമ്മി.. ഇങ്ങനെ ടെൻഷൻ അടിക്കാതെ...”
അവളുടെ കയ്യിൽ പിടിച്ച് ചന്തു പറഞ്ഞപ്പോൾ ആൻസി കയ്യിൽ മുറുകെ പിടിച്ചു.
ചന്തു : “എന്താ പറ്റിയത് മമ്മി..?”
ആൻസി : “അറിയില്ല മോനു. വയറു പൊത്തി പിടിച്ച് അവൻ കരഞ്ഞു..”
ചന്തു : “നമുക്ക് നോക്കാം.. Dr വരട്ടെ..”
അര മണിക്കൂർ കഴിഞ്ഞ് നഴ്സ് പുറത്തു വന്നു. അവർ രണ്ടാളും എഴുന്നേറ്റു. ആൻസി അടുത്തേക്ക് പോയി.
“സിസ്റ്റർ എന്താ പറ്റിയത്??”
“പേടിക്കാനൊന്നുമില്ല.. ചെറുതായി ഫുഡ്‌ പോയിസൺ ആയതാണ്. ഇൻജെക്ഷൻ എടുത്തിട്ടുണ്ട് ”
അവൾക്കൊരൽപം ആശ്വാസം വന്നു.
“ഇപ്പോ എങ്ങനെയുണ്ട്?”
“കുഴപ്പമില്ല..റസ്റ്റ്‌ വേണം അഡ്മിറ്റ്‌ ചെയ്യണം പിന്നെ ഒരു ഇൻജെക്ഷൻ കൂടെ എടുക്കാനുണ്ട്.. ഈ മരുന്ന് വാങ്ങണം..”
“മമ്മി ഞാൻ വേഗം വാങ്ങിയിട്ട് വരാം..”
ചന്തു നഴ്സിന്റെ കയ്യിൽ നിന്ന് ചീട്ട് വാങ്ങിയപ്പോൾ ആൻസി അവനു നേരെ പേഴ്സ് നീട്ടി. അവൻ വേഗം മരുന്ന് വാങ്ങാൻ പോയി. ആ സമയം ആൻസി ഉള്ളിൽ കയറി ജോക്കുട്ടനെ കണ്ടു. ശേഷം ഡോക്ടറെയും കണ്ടു. ചന്തു മരുന്ന് വാങ്ങി അഡ്മിഷൻ ഉം എടുത്ത് വന്നപ്പോഴേക്കും ഫോൺ ചെവിയിൽ വച്ച് പുറത്തു ചെയ്റിൽ ഇരിക്കുന്ന മമ്മിയുടെ മുഖത്തു തെളിച്ചവും ശാന്തതയും കണ്ട് അവനും ആശ്വാസമായി.
ചന്തുവിനെ കണ്ട് ആൻസി വേഗം അവന്റെ കൈയിൽ നിന്നു മരുന്ന് വാങ്ങി നഴ്സിനെ വിളിച്ചു കൊടുത്ത് ചന്തുവിന്റെ അടുത്തിരുന്നു. ബിസി ടോൺ കേട്ട ഫോണെടുത്ത് കട്ട്‌ ചെയ്ത് പേഴ്സിൽ വച്ചു.

💬 Comments

View all comments